Home Featured പാലാ-ബംഗളുരു സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് സര്‍വ്വീസ് ഫെബ്രുവരി 10 മുതല്‍; ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങി

പാലാ-ബംഗളുരു സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് സര്‍വ്വീസ് ഫെബ്രുവരി 10 മുതല്‍; ഓണ്‍ലൈന്‍ റിസര്‍വേഷന്‍ തുടങ്ങി

പാലാ: കെഎസ്‌ആര്‍ടിസി പാലാ ഡിപ്പോയില്‍ നിന്നും ബംഗളുരു – മൈസൂരു സര്‍വ്വീസ് പുനരാരംഭിക്കുന്നു. കോവിഡ് നി യന്ത്രണങ്ങളില്‍ ഇളവ് വന്നതിനെ തുടര്‍ന്നാണ് സര്‍വ്വീസ് പുനരാരംഭിക്കുന്നത്. ഫെബ്രുവരി 10 മുതലാണ് ബംഗളുരു സൂപ്പര്‍ ഡീലക്സ് എയര്‍ ബസ് വൈകിട്ട് 09:00 ന് പാലായില്‍ നിന്നും, തിരികെ വൈകിട്ട് 06:00 ന് ബെംഗളൂരു നിന്നും ആരംഭിക്കും.

പാലാ, തൊടുപുഴ, മൂവാറ്റുപുഴ, പെരുമ്ബാവൂര്‍, അങ്കമാലി, ചാലക്കുടി, തൃശൂര്‍, പെരിന്തല്‍മണ്ണ, നിലമ്ബൂര്‍, ഗുണ്ടല്‍പേട്ട്, മൈസൂരു, മാണ്ഡ്യ വഴി ബെംഗളൂരു വിലെത്തും. ഓണ്‍ലൈനായി മുന്‍കൂട്ടി സീറ്റ് റിസര്‍വ് ചെയ്യുവാനായി “EnteKSRTC” ആപ്പ് അല്ലെങ്കില്‍ https://online.keralartc.com/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. യാത്രക്കാരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്നാണ് സര്‍വ്വീസ് പുനരാരംഭിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group