വ്യാജരേഖ ചമച്ച് അനധികൃതമായി ഇന്ത്യയില്‍ കഴിഞ്ഞിരുന്ന പാകിസ്താനി പെണ്‍കുട്ടി പിടിയില്‍. 19 കാരിയായ ഇഖ്റ ജീവനിയെ ബംഗളൂരുവില്‍ നിന്നുമാണ് ബെല്ലന്ദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.ഉത്തര്‍പ്രദേശില്‍ നിന്നുള്ള 25 കാരനെ പെണ്‍കുട്ടി വിവാഹം കഴിച്ചതായി ആരോപിക്കപ്പെടുന്നു. ഇയാളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് യുവതിയുടെ സ്വദേശം.
സെക്യൂരിറ്റി ജീവനക്കാരനായ മുലായം സിംഗ് യാദവിനെ ഗെയിമിംഗ് ആപ്പിലോടെയാണ് ഇഖ്റ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും വിവാഹിതരാകാന്‍ തീരുമാനിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങള്‍ അറിയിച്ചു. ഏതാനും മാസങ്ങള്‍ക്കുമുമ്ബ് അദ്ദേഹം അവളെ നേപ്പാളിലേക്ക് വിളിച്ചുവരുത്തി അവിടെവച്ച് വിവാഹം കഴിച്ചു.ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി കടന്നാണ് ദമ്ബതികള്‍ ഇന്ത്യയില്‍ എത്തിയത്.
നിയമസഭ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍; നയപ്രഖ്യാപനത്തോടെ തുടക്കം
ഗവർണറുടെ നയപ്രഖ്യാപനത്തോടെ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാവുന്നു. നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിൽ മാറ്റങ്ങൾ ഒന്നുമില്ലാതെ ഗവർണർ അംഗീകാരം നൽകിയിരുന്നു. അത് മുഴുവനായി വായിക്കുമോ, ഏതെങ്കിലും ഭാഗങ്ങളിൽ വിയോജിപ്പ് ഉണ്ടെങ്കിൽ അതൊഴിവാക്കി വായിക്കുമോ എന്ന് വ്യക്തമല്ല. പ്രസംഗത്തിൽ അംഗീകരിക്കാനാവാത്ത പരാമർശങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പ്രതിപക്ഷം സഭാതലത്തിൽ എതിർപ്പ് പ്രകടിപ്പിക്കാൻ സാധ്യതയുള്ളൂ.
ഗവർണറുടെ നയപ്രഖ്യാപനം ഒഴിവാക്കുന്നത് ഒരു ഘട്ടത്തിൽ സർക്കാരിന്റെ പരിഗണനയിൽ ഉണ്ടായിരുന്നു. എന്നാൽ സജി ചെറിയാന്റെ മന്ത്രിസഭാ പുന:പ്രവേശനത്തിന് ഗവർണർ അനുവാദം നൽകിയതും ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ സർക്കാറിന്റെ ഉപദേശം അനുസരിച്ച് നിർവഹിക്കുമെന്ന് പറഞ്ഞതും ഗവർണരും സർക്കാരും തമ്മിലുള്ള പോരിന്റെ രൂക്ഷത കുറച്ചിരുന്നു. തുടർന്നാണ് നയപ്രഖ്യാപനത്തോടെ സഭാ സമ്മേളനം ആരംഭിക്കാനുള്ള തീരുമാനം സർക്കാർ എടുത്തത്. ബജറ്റ് അവതരണം, കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് നടക്കുന്നത്.
മാർച്ച് അവസാനം വരെ 33 ദിവസമാണ് സഭ സമ്മേളിക്കുക എന്നാണ് ഇപ്പോൾ അറിയിച്ചിട്ടുള്ളത്. പൊലീസ്- ഗുണ്ടാ ബന്ധം, സാമ്പത്തിക കെടുകാര്യസ്ഥത, പിൻവാതിൽ നിയമനങ്ങൾ തുടങ്ങിയ ഒരുപറ്റം വിഷയങ്ങളുമായാവും പ്രതിപക്ഷം ഭരണപക്ഷത്തെ നേരിടുക.