മലപ്പുറം: കൽനടയായി മലപ്പുറത്ത് നിന്ന് സൗദി അറേബ്യയിലേക്ക് ഹജ്ജിന് പോകുന്ന വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു എന്ന വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തലുമായി ശിഹാബ്. ഇദ്ദേഹത്തിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും പച്ചക്കള്ളമെന്നും ശിഹാബ് തന്‍റെ യുട്യൂബ് ചാനൽ വഴി അറിയിച്ചു.
126 ദിവസമായി ശിഹാബ് യാത്ര തുടങ്ങിയിട്ട്. 3,200 കിലോമീറ്റർ ദൂരം ഇതിനകം ശിഹാബ് താണ്ടിക്കഴിഞ്ഞു. യാത്രയുടെ 35 മുതൽ 40 ശതമാനം വരെ പൂർത്തിയായിട്ടുണ്ടെന്നും ശിഹാബ് കൂട്ടിച്ചേര്‍ത്തു. തനിക്ക് മാനസികമായോ ശാരീരികമായോ ഒരു ബുദ്ധിമുട്ടുമില്ല. പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ പറയുകയാണെന്നും ശിഹാബ് പറയുന്നുണ്ട്.
പഞ്ചാബ് ഷാഹി ഇമാമിന്‍റെ വാക്കുകള്‍ വെച്ചാണ് ഷിഹാബിന് പാകിസ്ഥാൻ വിസ നിഷേധിച്ചു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നത്. മലപ്പുറം വളഞ്ചേരിയിൽ നിന്ന് തുടങ്ങിയ കാൽനട യാത്രയ്ക്ക് വൻ ജനസ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഓരോ സ്ഥലത്ത് നിന്നും മറ്റ് സ്ഥലത്തേക്ക് നടക്കുമ്പോള്‍ ശിഹാബിനൊപ്പം നിരവധിയാളുകളാണ് നടക്കുന്നത്. 2023 -ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് ഷിഹാബ് യാത്ര ആരംഭിച്ചത്.
ജൂണ്‍ രണ്ട് തുടങ്ങിയ യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ യാത്ര വാഗ അതിർത്തി വരെ എത്തിയിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയമാണ്. വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തി അവിടെ നിന്നും ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് രാജ്യങ്ങളിലേക്കുള്ള വിസ എടുത്ത ശേഷമാണ് ശിഹാബിന്‍റെ യാത്ര. പാകിസ്ഥാൻ വിസ നിഷേധിച്ചുവെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ ലഭിച്ചില്ലെന്നും ശിഹാബ് വീഡിയോയിൽ പറയുന്നു.
നടന്‍ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും വിവാഹമോചനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍
നടന്‍ ധനുഷും സംവിധായിക ഐശ്വര്യ രജനികാന്തും വിവാഹമോചനത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് പതിനെട്ടു വര്‍ഷം ദാമ്ബത്യജീവിതത്തിനു ശേഷം ഇരുവരും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്ന വിവരം ആരാധകരെ അറിയിച്ചത്. 2020-വരെ ഇവരുടെ ദാമ്ബത്യബന്ധത്തില്‍ വിള്ളലുകള്‍ ഉണ്ടായിരുന്നില്ലെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ധനുഷ് ഹിന്ദി സിനിമകളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെയാണത്രെ ഇവര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ തുടങ്ങിയത്. കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനം തുടങ്ങിയപ്പോള്‍ മുതല്‍ ഐശ്വര്യയും രണ്ടുമക്കളും പോയസ് ഗാര്‍ഡനിലെ വസതിയില്‍ രജനീകാന്തിനൊപ്പം താമസിക്കുകയായിരുന്നുവെന്നു പറയപ്പെടുന്നു.
വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ധനുഷും ഐശ്വര്യയും തമ്മിലുള്ള അഭിപ്രായവ്യത്യാസം മാറ്റാന്‍ കഴിഞ്ഞ കുറച്ചുമാസങ്ങളായി ബന്ധുക്കളും സുഹൃത്തുക്കളും നിരന്തരം ശ്രമം നടത്തിയിരുന്നു. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ മകളാണ് ഐശ്വര്യ. 2004-ലാണ് ഇരുവരും വിവാഹിതരായത്. യാത്ര, ലിംഗ എന്നീ രണ്ടു കുട്ടികളുണ്ട്.