Home Featured ശിഹാബ് ചോറ്റൂരിന് പാകിസ്താന്‍ വിസ നിഷേധിച്ചു ഹജ്ജ് യാത്ര പ്രതിസന്ധിയിൽ..

ശിഹാബ് ചോറ്റൂരിന് പാകിസ്താന്‍ വിസ നിഷേധിച്ചു ഹജ്ജ് യാത്ര പ്രതിസന്ധിയിൽ..

ഹജ്ജ് കർമ്മത്തിന് കാല്‍നടയായി കേരളത്തിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട മലപ്പുറം സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്താന്‍ വിസ നിഷേധിച്ചു. പഞ്ചാബ് ഷാഹി ഇമാം മൗലാനാ മുഹമ്മദ് ഉസ്മാന്‍ ലുധിയാനവിയാണ് പാകിസ്താന്‍ വിസ നിഷേധിച്ചക്കാര്യം വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചത്. 29കാരനായ ശിഹാബ് ഇതിനോടകം 3000 കി.മീപിന്നിട്ട് ഇന്ത്യ-പാകിസ്താൻ അതിര്‍ത്തിയിൽ എത്തിയതോടെയാണ് നേരത്തെ പറഞ്ഞ വാക്ക് ലംഘിച്ച് പാക് അധികൃതര്‍ വിസ നിഷേധിച്ചിരിക്കുന്നത്.

ഇതോടെ യാത്ര താല്‍ക്കാലികമായി മുടങ്ങിയിരിക്കുകയാണ്.ഇന്തോ-പാക് അതിര്‍ത്തിയിലെത്തുമ്പോള്‍ വിസ നല്‍കാം എന്നായിരുന്നു പാകിസ്താൻ എംബസി അധികൃതര്‍ നേരെത്തെ ശിഹാബിന് നല്‍കിയിരുന്ന ഉറപ്പ്. വിസ നേരത്തെ നല്‍കിയാല്‍ അത് കാലഹരണപ്പെടുമെന്നും അതിനാല്‍ അതിര്‍ത്തിയിലെത്തിയ ഉടന്‍ തന്നെ നല്‍കാം എന്നും എംബസി പറഞ്ഞിരുന്നു.

എന്നാല്‍, കഴിഞ്ഞദിവസം ഷിഹാബ് വാഗാ അതിര്‍ത്തിക്കടുത്ത് എത്തിയതോടെ പാക് അധികൃതര്‍ വിസ നല്‍കാന്‍ വിസമ്മതിച്ചു. ഷാഹി ഇമാം വിശദമാക്കി. കാല്‍നടയായി 3000 കിലോ മീറ്ററോളം സഞ്ചരിച്ചെത്തിയ ശിഹാബിനോട് പാക് അധികൃതര്‍ വിശ്വാസവഞ്ചനയാണ് കാണിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു.

ഈ സാഹചര്യത്തില്‍ ശി ഹാബിന് ഹജ്ജ് ചെയ്യാനായി, പാകിസ്താന് പകരം ചൈനയിലൂടെ യാത്ര തുടരാന്‍ അനുമതി ലഭിക്കാന്‍ വേണ്ട ഇടപെടല്‍ നടത്തണം എന്നാവശ്യപ്പെട്ട് ഷാഹി ഇമാം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയിട്ടുണ്ട്. സെപ്തംബര്‍ ഏഴിന് പഞ്ചാബിലെത്തിയ ഷിഹാബ് തന്റെ യാത്രയുടെ 125മത്തെ ദിനമായ ഒക്ടോബര്‍ നാലിനു വാഗാ അതിര്‍ത്തിക്കടുത്തുള്ള ഖാസയിലാണ് ഉള്ളത്.

ജൂണ്‍ രണ്ടിനാണ് മലപ്പുറം വളാഞ്ചേരി ചോറ്റൂരിൽ നിന്നും ശിഹാബ് മക്കയിലേക്ക് കാല്‍നടയാത്ര ആരംഭിച്ചത്. ഇന്ത്യയില്‍ നിന്ന് പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെ 8600 കി.മീ താണ്ടി 2023 ഫെബ്രുവരിയില്‍ മക്കയില്‍ എത്താനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന 25 മുതല്‍ 35 കി.മീ വരെയാണ് ശിഹാബ് നടക്കുന്നത്.

കന്‍റോണ്‍മെന്‍റ്, യശ്വന്തപുര റെയില്‍വേ സ്‌റ്റേഷനുകളും വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്നു

ബംഗളൂരു: കന്‍റോണ്‍മെന്‍റ്, യശ്വന്തപുര റെയില്‍വേ സ്‌റ്റേഷനുകള്‍ വിമാനത്താവള മാതൃകയില്‍ നവീകരിക്കുന്നു. വിമാനത്താവളങ്ങളിലെ ടെര്‍മിനലിന് സമാനമായാണ് സ്റ്റേഷനുകള്‍ നവീകരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി.രണ്ടു സ്‌റ്റേഷനുകളുടെയും ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു. കന്‍റോണ്‍മെന്‍റ് റെയിവേ സ്‌റ്റേഷന്‍റെ നവീകരണം 2024 ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതിനൊപ്പം കെ.എസ്.ആര്‍ ബംഗളൂരു, ഹുബ്ബള്ളി, മൈസൂരു, മംഗളൂരു സെന്‍ട്രല്‍ തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകള്‍ ആധുനികവത്കരിക്കാനുള്ള നടപടികളും തുടങ്ങും.പൊതു- സ്വകാര്യ പങ്കാളിത്തത്തോടെ അത്യാധുനിക സൗകര്യങ്ങളാണ് റെയില്‍വേ സ്‌റ്റേഷനുകളിലൊരുക്കുക. വിമാനത്താവളങ്ങളിലെ ടെര്‍മിനലുകളുടെ മാതൃകയിലായിരിക്കുമിത്. ഇരിപ്പിടങ്ങള്‍, സി.സി. കാമറകള്‍, വൃത്തിയുള്ള ശൗചാലയങ്ങള്‍, വിശ്രമമുറികള്‍, എസ്‌കലേറ്ററുകള്‍, വാഹനങ്ങള്‍ നിര്‍ത്താനുള്ള വിശാലമായ പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഇവിടെയുണ്ടാകും.

യശ്വന്തപുര, കന്റോണ്‍മെന്‍റ് റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ ഭാവിയില്‍ പൂര്‍ത്തിയാകുന്ന മെട്രോ പാതകളുമായി ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്.ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്‌റ്റേഷനില്‍ പുതുതായി നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ പരമ്ബരാഗത ശൈലിയിലായിരിക്കും ഉണ്ടാവുക. ഈ ആവശ്യമുന്നയിച്ച്‌ നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും വ്യക്തികളും അധികൃതരെ സമീപിച്ചിരുന്നു.

ഭാവിയില്‍ നവീകരിക്കാനുദ്ദേശിക്കുന്ന ഹുബ്ബള്ളി, മൈസൂരു, മംഗളൂരു സെന്‍ട്രല്‍ തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളിലും അതത് മേഖലകളുടെ പാരമ്ബര്യത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന കെട്ടിടങ്ങളായിരിക്കും നിര്‍മിക്കുക.വിമാനത്താവളത്തിന്‍റെ മാതൃകയില്‍ നവീകരണം പൂര്‍ത്തിയായ ബൈയ്യപ്പനഹള്ളിയിലെ വിശ്വേശ്വരയ്യ റെയില്‍വേ സ്‌റ്റേഷന്‍ ഇതിനോടകം പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

കേന്ദ്രീകൃത എ.സി, ഏഴ് പ്ലാറ്റ്‌ഫോമുകള്‍, എസ്‌കലേറ്ററുകള്‍, വിശാലമായ പാര്‍ക്കിങ് സ്ഥലം എന്നിവയെല്ലാം ഈ ടെര്‍മിനലിന്‍റെ പ്രത്യേകതയാണ്. 4200 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ 314 കോടി രൂപ ചെലവഴിച്ച്‌ നിര്‍മിച്ച ടെര്‍മിനലില്‍ 50,000 പേരെ ഒരേസമയം ഉള്‍ക്കൊള്ളാനാകും.രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച റെയില്‍വേ കോച്ച്‌ ടെര്‍മിനല്‍ എന്ന ഖ്യാതിയുമുണ്ട് ഇതിന്.

You may also like

error: Content is protected !!
Join Our WhatsApp Group