കുഞ്ചാക്കോ ബോബന്‍ ചിത്രം ‘പട’ ഇന്ന് മുതല്‍ ആമസോണ്‍ പ്രൈമില്‍. നാരദന്‍, വെയില്‍ എന്നിവയുടെ ആഗോള ഡിജിറ്റല്‍ പ്രീമിയര്‍ തീയതികള്‍ പ്രൈം വിഡിയോ പ്രഖ്യാപിച്ചു.ടൊവിനോ തോമസ് നായകനായ നാരദന്‍ ഏപ്രില്‍ എട്ടിനും, ഷെയ്ന്‍ നിഗം നായകനായ വെയില്‍ ഏപ്രില്‍ 15നുമാണ് സ്ട്രീമിംഗിനെത്തുക.കമല്‍ കെ എം ആണ് പടയുടെ സംവിധായകന്‍. കുഞ്ചാക്കോ ബോബന് പുറമോ ജോജു ജോര്‍ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്ത നാരദനില്‍ ടൊവിനോക്ക് പുറമോ അന്ന ബെന്‍, ഷറഫുദ്ദീന്‍, വിജയരാഘവന്‍ എന്നിവരാണുള്ളത്.
previous post