ഔട്ടർ റിംഗ് റോഡിലെ ഐ ടി കമ്പനികളിലായി 8.5 ലക്ഷത്തോളം പേർ ജോലി
ചെയ്യുന്നുണ്ട്. നീണ്ട കാലത്തിനു ശേഷം ഇവരെയെല്ലാം ഓഫിസിലേക്കു സ്വാഗതം ചെയ്യാനുള്ള തയാറെടുപ്പിലാണ് കമ്പനി കൾ. എന്നാൽ റോഡിന്റെ ഇപ്പോഴത്തെ സ്ഥിതി ഇതിന് അനുയോജ്യമായ വിധ ത്തിലല്ലെന്ന് അസോസിയേഷൻ ട്വീറ്റിൽ ആരോപിക്കുന്നു. കോവിഡിനു മുൻപത്തെ യത്ര വാഹനങ്ങൾ ഇപ്പോഴില്ലെങ്കിലും ലോക്ഡൗൺ നിയന്ത്രണങ്ങൾ നീങ്ങിയതിനാൽ തിരക്കു കൂടിക്കൂടി വരികയാണ്. ഒന്നര വർഷമായി “വർക് ഫ്രം ഹോം ലഭിച്ച ഐടി ജീവനക്കാരിലേറെയും അടുത്ത മാസം തിരിച്ചെത്തുന്നതോടെ ഗതാഗതം താറുമാറാകും. മറ്റ് ഐടി ഹബ്ബുകളായ ഇലക്ട്രോണിക് സിറ്റി, ഐടിപിഎൽ, മാന്യതാ ടെക് പാർക്ക് എന്നിവയ്ക്കു പുറമേ വിമാനത്താവളത്തിലേക്കുള്ള പ്രധാന റോഡ് കൂടിയാണിത്. മെട്രോ നിർമാണം കഴിയുംവരെ ജീവനക്കാർക്കു വർക് ഫ്രം ഹോം നൽകാൻ സർക്കാർ അഭ്യർഥിച്ചിരുന്നെങ്കിലും ഇതു പ്രായോഗികമല്ലെന്നാണ് കമ്പനികളുടെ വാദം.