ബെംഗളൂരു: നമ്മ മെട്രോ നിർമാണത്തിന്റെ ഭാഗമായി ഔട്ടർ റിങ് റോഡിൽ ബസ് സ്റ്റോപ്പുകൾ പൊളിച്ചുമാറ്റിയത് ജനത്തെ വലയ്ക്കുന്നു. കൃത്യമായ ഇടങ്ങളിൽ ബസുകൾ നിർത്തുന്നില്ലെന്ന പരാതിയും വ്യാപകം. മാറത്തഹള്ളി, കാടുബീസനഹള്ളി, കലാമന്ദിർ, കാർത്തിക നഗർ, ഇഎംസി, ബെലന്തൂർ എന്നിവിടങ്ങളിലെന്ന് ബസ് സ്റ്റോപ്പുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ നീക്കിയത്. ഇതോടെ പൊരിവെയിലിൽ ബസ് കാത്ത് നടുറോഡിൽ നിൽക്കേണ്ട സ്ഥിതിയാണ്.
റിങ് റോഡിൽ ലെയ്നുകൾ തെറ്റിച്ച് ബിഎംടിസി ബസുകൾ കൂടി നിർത്തുന്നതോടെ അപകടങ്ങളും വർധിച്ചു. മെട്രോ നിർമാണത്തിന്റെ ഭാഗമായുള്ള ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ റോഡിന്റെ വീതിയും കുറഞ്ഞു. വൈറ്റ്ഫീൽഡ് സിൽക്ബോർഡ് മെട്രോ നിർമാണത്തെ തുടർന്ന് ബസ് ലെയ്ൻ പദ്ധതിയുടെ ഭാഗമായി റോഡിൽ സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ബൊളാഡുകൾ നേരത്തെ നീക്കം ചെയ്തിരുന്നു.
ബിഎംടിസി ബസുകൾക്ക് ഗതാഗതതടസ്സം കൂടാതെ സഞ്ചരിക്കുന്നതിനാണ് 3 വർഷം മുൻപ് ബസ് ലെയ്ൻ പദ്ധതി നടപ്പിലാക്കിയത്.ഔട്ടർ റിങ് റോഡിലെ സർവീസ് റോഡുകളും തകർന്നതോടെ ഗതാഗത കുരുക്ക് രൂക്ഷമായി. മെയിൻ റോഡിലെ തിരക്കിൽ നിന്ന് രക്ഷപ്പെടാൻ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ സർവീസ് റോഡുകളെയാണ് ആശ്രയിക്കുന്നത്. കഴിഞ്ഞ വർഷം കനത്ത മഴയിൽ വെള്ളം കയറിയതിനെ തുടർന്ന് തകർന്ന മെയിൻ റോഡിലെ കുഴികൾ അടച്ചെങ്കിലും സർവീസ് റോഡിനെ അവഗണിക്കുകയായിരുന്നു. എച്ച്ബിആർ ലേഔട്ട് മുതൽ കസ്തൂരി നഗർ വരെയുള്ള ഭാഗത്ത് ടാറിങ് തകർന്നിട്ട് മാസങ്ങളായി.
അണുബാധയ്ക്ക് ചികിത്സയ്ക്കെത്തിയ യുവതിയുടെ വൃക്കകള്‍ ഡോക്ടര്‍ മോഷ്ടിച്ചു; പിന്നാലെ ഭര്‍ത്താവ് ഒളിച്ചോടി
പട്ന: രണ്ട് വൃക്കകളും നഷ്ടമായ യുവതിയെ ഭര്‍ത്താവ് ഉപേക്ഷിച്ചു. ബീഹാര്‍ സ്വദേശിനിയായ സുനിതയെയാണ് ഭര്‍ത്താവ് ഉപേക്ഷിച്ച് പോയത്.മുസാഫര്‍പൂരിലെ നഴ്സിംഗ് ഹോമില്‍ ഗര്‍ഭാശയ അണുബാധയ്ക്ക് ചികിത്സയിലായിരുന്ന സുനിത. ഓപ്പറേഷനിടെ സുനിതയുടെ വൃക്കകള്‍ മോഷ്ടിക്കപ്പെട്ടുകയായിരുന്നു. ദിവസകൂലിക്കാരിയായിരുന്ന സുനിത ആശുപത്രിയില്‍ ആയതിനാല്‍ സ്വന്തം മക്കളെ സംരക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. തനിക്ക് മൂന്ന് കുട്ടികളുണ്ടെന്നും ഭര്‍ത്താവ് അവരെ ഉപേക്ഷിച്ചെന്നും താന്‍ മരിച്ചാല്‍ കുട്ടികള്‍ക്ക് ആരുണ്ടെന്നും സുനിത പറഞ്ഞു.
ഗര്‍ഭാശയത്തിലെ അണുബാധയെ തുടര്‍ന്നാണ് സുനിത മുസാഫര്‍പൂരിലെ നഴ്സിംഗ് ഹോമില്‍ ചികിത്സ തേടിയത്. എന്നാല്‍ അവിടെ വച്ച് വ്യജ ഡോക്ടര്‍ അവരുടെ വൃക്കകള്‍ മോഷ്ടിക്കുകയായിരുന്നു. പീന്നിട് സുനിത എസ്കെ മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. യുവതിയുടെ നില ഗുരുതരമാണ്. രണ്ടു ദിവസം കൂടുമ്ബോള്‍ ഡയാലിസിസ് ചെയ്യണം. കിഡ്നി ദാനം ചെയ്യാന്‍ പലരും മുന്നോട്ടു വന്നെങ്കിലും അവരുടെ ശരീരവുമായി പൊരുത്തപ്പെടുന്ന വൃക്ക കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
കുറച്ച് ദിവസം മുന്‍പ് വരെ ഇവരുടെ ഭര്‍ത്താവ് അക്ലു റാമും സുനിതയുടെ കൂടെയുണ്ടായിരുന്നു. യുവതിയ്ക്ക് വൃക്ക ദാനം ചെയ്യാന്‍ ഭര്‍ത്താവ് തയ്യാറായിരുന്നു. പക്ഷേ ഭര്‍ത്താവിന്റെ വൃക്കയും സുനിതയ്ക്ക് പൊരുത്തപ്പെടുന്നില്ലായിരുന്നു. തുടര്‍ന്ന് ഭാര്യയുമായി വഴക്കുണ്ടാക്കുകയും മൂന്ന് കുട്ടികളെയും സുനിതയ്ക്കൊപ്പം ഉപേക്ഷിച്ച് ഇയാള്‍ ഒളിച്ചോടുകയായിരുന്നു. സുനിതയുടെ അമ്മയാണ് ഇപ്പോള്‍ ആശുപത്രിയില്‍ അവരെ പരിചരിക്കുന്നത്.മുസാഫര്‍പൂരിലെ ബരിയാര്‍പൂര്‍ ചൗക്കിന് സമീപമുള്ള ശുഭ്കാന്ത് ക്ലിനിക്കിലെ ഡോക്ടറാണെന്ന് നടിച്ചാണ് പവന് എന്നയാളാണ് സുനിതയുടെ വൃക്കകള്‍ മോഷ്ടിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു