Home Featured ബെംഗളൂരു:നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവ്

ബെംഗളൂരു:നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ഉത്തരവ്

ബെംഗളൂരു :സ്വകാര്യ കമ്പനിയിൽനിന്നു നിയമവിരുദ്ധമായി പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കാൻ ഡപ്യൂട്ടി ലേബർ കമ്മിഷണർ ഉത്തരവിട്ടു.കർണാടക സ്റ്റേറ്റ് ഐടി, ഐടിഇഎസ് എംപ്ലോയീസ് യൂണിയന്റെ (കെഐടിയു) ഇടപെടലിനെത്തുടർന്നാണു നടപടി.കഴിഞ്ഞ മാസം കമ്പനിയായ എംപിഎസ് ലിമിറ്റഡിലെ 2 ജീവനക്കാരെ ചെന്നൈ, ഡെറാഡൂൺ എന്നിവിടങ്ങളിലേക്കു സ്ഥലം മാറ്റി.

നിയമവിരുദ്ധ നടപടി ചോദ്യം ചെയ്ത ഇരുവരെയും കമ്പനി പിരിച്ചുവിട്ടു.തുടർന്ന് ജീവനക്കാർ കെഐടിയുവിനെ സമീപിക്കുകയായിരുന്നു.ജോലിയിൽ തിരികെ പ്രവേശിച്ച ജീവനക്കാരെ കെഐടിയു കേന്ദ്ര നിർവാഹക സമിതി അംഗം എം.എൽ. ശ്രീധര, യുണിറ്റ് സെക്രട്ടറി ഹൊനേഷ് ഗൗഡ എന്നിവർ ചേർന്ന് സ്വീകരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group