Home Featured പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്

പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം രംഗത്ത്

ബംഗളുരു :കർണാടകയിൽ സ്കൂൾ പാഠ്യപദ്ധതിയിൽ ഭഗവദ് ഗീത ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിപക്ഷം. എന്നാൽ തീരുമാനവുമായി മുന്നോട്ടുപോകാനുള്ള തയാറെടുപ്പിലാണ് സംസ്ഥാനത്തെ ബിജെപി സർക്കാർ. പാഠ്യേതര പ്രവർത്തനങ്ങളിലും ഭഗവദ് ഗീത മുൻ നിർത്തിയുള്ള പരിപാടികൾ ആവിഷ്കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.ബിജെപിയുടെ നടപടി പ്രഹസനമാണെന്നും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ഉള്ള നീക്കമാണെന്നും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞു. ഭഗവത് ഗീത നിർബന്ധിത പഠന വിഷയമാക്കരുതെന്ന് എൻസിപിയും ആവശ്യപ്പെട്ടു. നിർബന്ധിത പഠനത്തിന് പകരം താൽപര്യം ഉള്ളവർക്ക് പഠിക്കാൻ അവസരം ഉണ്ടാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും എൻസിപി രാജ്യസഭാ എംപി മജീദ് മേമൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group