Home Featured കര്‍ണാടക നിയമസഭയില്‍ ഗാന്ധിയോടൊപ്പം സവര്‍ക്കറുടെ ഛായാ ചിത്രവും; പ്രതിഷേധവുമായി പ്രതിപക്ഷം

കര്‍ണാടക നിയമസഭയില്‍ ഗാന്ധിയോടൊപ്പം സവര്‍ക്കറുടെ ഛായാ ചിത്രവും; പ്രതിഷേധവുമായി പ്രതിപക്ഷം

ബംഗളൂരു: കര്‍ണാടക നിയമസഭ ഹാളില്‍ സര്‍വര്‍ക്കറുടെ ഛായാ ചിത്രം സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യയുടെ നേതൃത്വത്തിലാണ് നിയമസഭ മന്ദിരത്തിന് പുറത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രതിഷേധിച്ചത്.സര്‍വര്‍ക്കരുടെ ഛായാ ചിത്രം സ്ഥാപിക്കേണ്ടതിന്‍റെ ആവശ്യകതയെ ചോദ്യം ചെയ്ത പ്രതിപക്ഷം സര്‍ക്കാര്‍ മനഃപൂര്‍വം സഭാനടപടികള്‍ തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.

അവര്‍ക്ക് നിയമസഭാ നടപടിക്രമങ്ങള്‍ നടക്കണമെന്ന് ആഗ്രഹമില്ല. നടപടികള്‍ തടസപ്പെടാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഞങ്ങല്‍ അവര്‍ക്കെതിരെ നിരവധി അഴിമതികള്‍ നിയമസഭയില്‍ ഉന്നയിക്കാന്‍ പോവുന്നതിനാലാണ് അവര്‍ ഈ ചിത്രം കൊണ്ടുവന്നിരിക്കുന്നത്. അവര്‍ക്ക് ഒരു വികസന അജണ്ടയുമില്ല’- കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ ശിവകുമാര്‍ പറഞ്ഞു.

സവര്‍ക്കര്‍ക്ക് പകരം വാത്മീകി, ബസവന്ന, കനക ദാസ, ബി.ആര്‍ അംബേദ്കര്‍, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്നിവരുടെ ചിത്രങ്ങള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ സ്പീക്കര്‍ക്ക് കത്തയച്ചിട്ടുണ്ട്.എന്നാല്‍ സഭക്കുള്ളില്‍ എന്താണ് നടക്കേണ്ടതെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണെന്നും പ്രതിപക്ഷവുമായി സംസാരിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.

നിയമസഭയുടെ ശീതാല സമ്മേളനം ബെളഗാവിയില്‍ തിങ്കളാഴ്ച ആരംഭിക്കും. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന നിയമസഭാ സമ്മേളനത്തില്‍ കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തി തര്‍ക്കം പ്രധാന ചര്‍ച്ച വിഷയമാവും.

ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സര ആഹ്ളാദ പ്രകടനത്തിടെ ആരാധകരെ വെട്ടി പരുക്കേൽപ്പിച്ചവർ അറസ്റ്റിൽ

ഇന്നലെ നടന്ന ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലിന് ശേഷം പയ്യാമ്പലം ഭാഗത്ത് നടന്ന ആഹ്ളാദ പ്രകടനത്തിനിടെ കണ്ണൂരിലും സംഘർഷം. പയ്യാമ്പലം പള്ളിയാന്‍ മൂലയില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്. അനുരാഗ്, ആദര്‍ശ്, അലക്‌സ് ആന്റണി എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പള്ളിയാം മൂലയിലെ ചാത്തോത്ത് ഹൗസിൽ സി സീനീഷ് (31), വിജയ നിവാസിൽ വി വിജയകുമാർ (42), ചെയ്യാൻ ഹൗസിൽ സി പ്രജോഷ് (36), കോട്ടായി ഹൗസിൽ കെ ഷൈജു (48), അലവിലെ ചൊയ്യൻ ഹൗസിൽ സി പ്രശോഭ് (34) എന്നിവരെ കണ്ണൂർ ടൗൺ സി.ഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തു.വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്. പരിക്കേറ്റ അനുരാഗിന്റെ നില ഗുരുതരമാണ്. മറ്റ് മൂന്ന് പേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ 12.40 ഓടെയായിരുന്നു സംഭവം. നേരത്തെ ലോകകപ്പ് മത്സരത്തില്‍ ബ്രസീല്‍ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ അന്ന് ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ഇത്തവണ ആദ്യം വാക്കേറ്റം ഉണ്ടാവുകയും പിന്നീട് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയും ആയിരുന്നു. ഉടന്‍ തന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. ഫ്രാന്‍സ് x അര്‍ജന്റീന മത്സരത്തിന് പിന്നാലെ ഫ്രാന്‍സ് ആരാധകരെ ഒരു സംഘം കളിയാക്കിയതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു.

കൂടുതൽ അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group