Home Featured പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബംഗളൂരുവില്‍

പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം ബംഗളൂരുവില്‍

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ വീണ്ടും യോഗം ചേരുന്നു.ജൂലൈ 17, 18 തീയതികളില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ബംഗളൂരുവില്‍ യോഗം ചേരുമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.ഫാസിസ്റ്റ്, ജനാധിപത്യവിരുദ്ധ ശക്തികളെ പരാജയപ്പെടുത്താനുള്ള അചഞ്ചലമായ ദൃഢനിശ്ചയത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറച്ചുനില്‍ക്കുന്നതായി കെ സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.

ജൂണ്‍ 23 ന് ബീഹാറിലെ പട്‌നയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്ന് ജൂലൈ 10, 12 തീയതികളില്‍ ഷിംലയില്‍ വീണ്ടും ചേരുമെന്നാണ് അറിയിച്ചിരുന്നത്. ഇത് മാറ്റി 17, 18 തീയതികളില്‍ ബംഗളൂരുവില്‍ ചേരാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു.നേരത്തെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനുശേഷം യോഗം ചേരുമെന്ന് ജെഡിയു നേതാവ് കെ സി ത്യാഗി അറിയിച്ചിരുന്നു. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിച്ച്‌ ഓഗസ്റ്റ് 11ന് അവസാനിക്കും.

കേദാര്‍നാഥ് ക്ഷേത്രത്തിനു മുന്നില്‍ യുവതിയുടെ പ്രെപ്പോസല്‍, ശരിയോ തെറ്റോ എന്ന് തര്‍ക്കിച്ച്‌ സോഷ്യല്‍ മീഡിയ

വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നയാളെ പ്രെപ്പോസ് ചെയ്യുന്നത് ലോകത്തെങ്ങും നടക്കുന്ന കാരയമാണ്. വിവിധയിടങ്ങളില്‍ പങ്കാളികളെ ഞെട്ടിച്ചുകൊണ്ടുളള പ്രെപ്പോസല്‍ രംഗങ്ങള്‍ നാം കണ്ടിട്ടുണ്ട് എന്നാല്‍ ഇന്ത്യയിലെ ഈ വെറൈറ്റി പ്രൊപ്പോസല്‍ വൈറലവാകുയാണ്.അതിന് രണ്ട് കാരണങ്ങളുണ്ട്. ഇവിടെ സ്ത്രീയാണ് പുരുഷനെ പ്രെപ്പോസ് ചെയ്യുന്നത്. അതില്‍ യാതൊരു പ്രത്യേകതയും ഇല്ലെങ്കിലും ഇന്ത്യക്കാര്‍ക്ക് ഇതത്ര പരിചയമുളളതല്ല. അതുകൊണ്ടുതന്നെ പലര്‍ക്കും പുതുമ തോന്നിയെന്നാണ് സമൂഹമാധ്യമത്തില്‍ അഭിപ്രയായങ്ങള്‍. മറ്റൊന്ന് പ്രെപ്പോസല്‍ നടന്ന സ്ഥലം വിനോദ സഞ്ചാര കേന്ദ്രങ്ങളോ പാര്‍ക്കോ, പാര്‍ട്ടികളോ ഒന്നുമല്ല കേദാര്‍നാഥ് ക്ഷേത്രമായിരുന്നു യുവതി തിരഞ്ഞെടുത്തിരുന്നത്.

ഒരേ നിറത്തിലുളള വസ്ത്രം ധരിച്ചെത്തിയ ഇരുവരും പ്രാര്‍ഥിക്കുകയും ശേഷം പെണ്‍കുട്ടി മുട്ടുകുത്തി നിന്ന് ബോയ.ഫ്രണ്ടിനെ മോതിരം അണിയിക്കുകയുമായിരുന്നു. പക്ഷേ ഈ പ്രെപ്പോസല്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. പുണ്യസ്ഥലങ്ങളില്‍ ഫോണ്‍ നിയന്ത്രണം വേണമെന്നും അങ്ങനെ ചെയ്താല്‍ തന്നെ വലിയ ആള്‍ക്കൂട്ടം കുറയുമെന്നും എഴുതിയ കുറിപ്പിനോടൊപ്പമാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.

ഭക്തര്‍ ആരാധനയോടെ മാത്രം സന്ദര്‍ശിക്കുന്ന ഈ സ്ഥലത്ത് ഇത്തരത്തിലെ പ്രവര്‍ത്തികള്‍ ചെയ്തത് വിശ്വാസത്തിനു മേലുളള പ്രഹരമായാണ് പലരും കണ്ടത്. ക്ഷേത്രത്തിന്റെ പരിശുദ്ധിയെ ഇത് ബാധിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതില്‍ യാതൊരു തെറ്റും കാണുന്നില്ല എന്നാണ് മറ്റൊരു കൂട്ടര്‍ പറയുന്നത്. വിവാഹം നടക്കുന്നത് ക്ഷേത്രത്തില്‍ വെച്ചാണല്ലോ പിന്നെന്താണ് ഇങ്ങനെ ചെയ്താല്‍ പ്രശ്‌നമെന്നാണ് മറ്റൊരാളുടെ ചോദ്യം. എന്തായാലും പ്രൊപ്പോസലും പെണ്ണും ചെക്കനുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി.

You may also like

error: Content is protected !!
Join Our WhatsApp Group