Home Featured വീട്ടിലിരുന്ന് ഒപി ടിക്കറ്റ് എടുക്കുന്നത് എങ്ങനെ? നിർദേശങ്ങൾ

വീട്ടിലിരുന്ന് ഒപി ടിക്കറ്റ് എടുക്കുന്നത് എങ്ങനെ? നിർദേശങ്ങൾ

ആരോഗ്യ മേഖലയിൽ പുതിയ ചുവടുവയ്പ്പായ വീട്ടിലിരുന്ന് ഓൺലൈൻ വഴി ഒ.പി. ടിക്കറ്റും ആശുപത്രി അപ്പോയ്ന്റ്മെന്റുമെടുക്കാനും കഴിയുന്ന ഇ ഹെൽത്ത് സംവിധാനം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്.കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽകോളേജുകൾ വരെയുള്ള ഇ ഹെൽത്ത്സൗകര്യമുള്ള 303 ആശുപത്രികളിൽമുൻകൂട്ടിയുള്ള ഓൺലൈൻ ബുക്കിംഗ് വഴി നിശ്ചിത തീയതിയിലും സമയത്തും ഡോക്ടറുടെ സേവനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഒ.പി ടിക്കറ്റുകൾ, ടോക്കൺ സ്ലിപ്പുകൾ എന്നിവപ്രിന്റെടുക്കാനും കഴിയും. ഇതിലൂടെ അവരരുടെ സൗകര്യമനുസരിച്ച് ഡോക്ടറെ കാണാൻ സാധിക്കും. ആശുപത്രികളിലെ ക്യൂവും ഇതുവഴി ഒഴിവാക്കാൻ കഴിയും. സ്മാർട്ട് ഫോണും കമ്പ്യൂട്ടറും ഉപയോഗിച്ചും അക്ഷയ കേന്ദ്രങ്ങൾ വഴിയും ഈ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും മന്ത്രിവ്യക്തമാക്കി.

ആദ്യമായി യുണിക്ക് ഹെൽത്ത് ഐഡി സൃഷ്ടിക്കണം

ഇ ഹെൽത്ത് വഴിയുള്ള സേവനങ്ങൾ ലഭിക്കുവാൻ ആദ്യമായി തിരിച്ചറിയിൽ നമ്ബർ സൃഷ്ടിക്കണം. അതിനായി https://ehealth.kerala.gov.in എന്ന പോർട്ടലിൽ രജിസ്റ്റർ ലിങ്ക് ക്ലിക്ക് ചെയ്യണം. അതിൽ ആധാർ നമ്ബർ നൽകുക. തുടർന്ന് ആധാർ രജിസ്റ്റർ ചെയ്ത നമ്ബരിൽ ഒടിപി വരും. ഈ ഒടിപി നൽകി ഓൺലൈൻ വ്യക്തിഗത ആരോഗ്യ തിരിചറിയൽ നമ്ബർ ലഭ്യമാകും.

ആദ്യതവണ ലോഗിൻ ചെയ്യുമ്ബോൾ ഇത്തരത്തിലുള്ള 16 അക്ക വ്യക്തിഗത ആരോഗ്യ തിരിച്ചറിയൽ നമ്ബറും പാസ് വേർഡും മൊബൈലിൽ മെസേജായി ലഭിക്കും. ഇത് സൂക്ഷിച്ച് വയ്ക്കണം. ഈ തിരിച്ചറിയൽ നമ്ബറും പാസ് വേർഡും ഉപയോഗിച്ച് ആശുപതികളിലേക്കുള്ള നിശ്ചിതതീയതിയിലേക്കും സമയത്തും അപ്പോയ്മെന്റ് എടുക്കാൻ സാധിക്കും.

എങ്ങനെ അപ്പോയ്ന്റ്മെന്റെടുക്കാം?

ഒരു വ്യക്തിക്ക് ലഭിച്ച തിരിച്ചറിയൽ നമ്ബരും പാസ് വേർഡും ഉപയോഗിച്ച് പോർട്ടലിൽ ലോഗിൻ ചെയ്ത ശേഷം ന്യൂ അപ്പോയ്ന്റ്മെന്റ് ക്ലിക്ക് ചെയ്യുക. റെഫറൽ ആണെങ്കിൽ ആ വിവരം രേഖപ്പെടുത്തിയശേഷം ആശുപത്രി വിവരങ്ങളും ഡിപ്പാർട്ട്മെന്റും തിരഞ്ഞെടുക്കുക. തുടർന്ന് അപ്പോയ്ന്റ്മെന്റ് വേണ്ട തിയതി തെരഞ്ഞെടുക്കുമ്ബോൾ ആ ദിവസത്തേക്കുള്ള ടോക്കണുകൾ ദൃശ്യമാകും. രോഗികൾക്ക് സൗകര്യപ്രദമായസമയമാനുസരിച്ചുള്ള ടോക്കൺ എടുക്കാം.ടോക്കൺ വിവരങ്ങൾ എസ്.എം.എസ്. ആയും ലഭിക്കും. ഇത് ആശുപത്രിയിൽ കാണിച്ചാൽ മതിയാകും.സംശയങ്ങൾക്ക് ദിശ 104, 1056, 0471 2552056,2551056 എന്നീ നമ്ബരുകളിൽ വിളിക്കാവുന്നതാണ്.

You may also like

error: Content is protected !!
Join Our WhatsApp Group