Home Featured ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും; കേരളത്തില്‍നിന്ന്​ വരുന്നവര്‍ക്ക്​ ഇ-പാസും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റും നിർബന്ധം

ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ തിങ്കളാഴ്ച മുതൽ തുറക്കും; കേരളത്തില്‍നിന്ന്​ വരുന്നവര്‍ക്ക്​ ഇ-പാസും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റും നിർബന്ധം

by മൈത്രേയൻ

ഗൂഡല്ലൂര്‍: ഊട്ടിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക്​ തിങ്കളാഴ്ച മുതല്‍ സഞ്ചാരികള്‍ക്ക്​ പ്രവേശനം നല്‍കുമെന്ന്​ അധികൃതര്‍ അറിയിച്ചു.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, ബോട്ട്​ ഹൗസ്​, ദൊഡ്ഡബെട്ട, കുന്നൂരിലെ സിംസ്​ പാര്‍ക്ക്​ തുടങ്ങി എല്ലാ കേന്ദ്രങ്ങളിലേക്കും പ്രവേശനമുണ്ടാകും. കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം.കോവിഡിനെ തുടര്‍ന്ന്​​ 2020 മാര്‍ച്ചിലാണ്​ ആദ്യമായി ഈ കേന്ദ്രങ്ങള്‍ അടച്ചിട്ടത്​. മാസങ്ങള്‍ക്കുശേഷം വീണ്ടും തുറന്നെങ്കിലും കോവിഡ്​ രണ്ടാം വ്യാപനത്തെ തുടര്‍ന്ന്​ വീണ്ടും അടച്ചിട്ടു.ഇതിനിടെ സംസ്ഥാനത്തിന് അകത്തുനിന്നുള്ള സഞ്ചാരികള്‍ക്ക് ഊട്ടിയിലേക്ക് വരാന്‍​ അനുവാദം നല്‍കിയിരുന്നു. കേരളം, കര്‍ണാടക ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍നിന്നുള്ള വിനോദസഞ്ചാരികള്‍ക്ക് വിലക്ക് തുടര്‍ന്നു.

സഞ്ചാരികള്‍ക്കുള്ള വിലക്കും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാത്തത്തും പ്രതിഷേധത്തിന്​ ഇടയാക്കിയിരുന്നു. ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വ്യാപാര സ്ഥാപനങ്ങളും റിസോര്‍ട്ടുകളും ഹോട്ടലുകളും സാമ്ബത്തിക പ്രതിസന്ധിലാവുകയും ചെയ്തതോടെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചത്​.കേരളം ഒഴികെ ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍നിന്നുള്ള ട്രാന്‍സ്പോര്‍ട്ട് ബസുകളുടെ സര്‍വിസ് തുടങ്ങുമെന്നും അറിയിപ്പുണ്ട്. അതേസമയം, കേരളത്തില്‍നിന്ന്​ വരുന്നവര്‍ക്ക്​ ഇ-പാസും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ്​ സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമാണ്​.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group