Home കർണാടക ഇരുപത് വർഷം പൂർത്തിയാക്കി ഊട്ടുതിരുനാൾ

ഇരുപത് വർഷം പൂർത്തിയാക്കി ഊട്ടുതിരുനാൾ

by ടാർസ്യുസ്

ബെംഗളൂരു: ധർമാരാം സെയ്ൻ്റ് തോമസ് ദേവാലയത്തിൽ വിശുദ്ധ യൗസേപ്പിതാവിന് ആദരമർപ്പിച്ച് നടത്തുന്ന ഊട്ടുതിരു നാൾ 20 വർഷം പൂർത്തിയാക്കി. 2006-ലാണ് പിതൃവേദിയു ടെ നേതൃത്വത്തിൽ ഊട്ടുനേർച്ച ധർമാരാം ദേവാലയത്തിൽ ആരംഭിച്ചത്. ബെംഗളൂരു നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികൾ ഭക്തി പൂർവം ഊട്ടുതിരുനാളിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഒരോ തവണയും അയ്യായിരത്തോളം പേരാണ് പങ്കെടുത്തിരുന്നത്.ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ 20-ാം ഊട്ടുതിരുനാൾ നടത്തി. ചടങ്ങുകളുടെ ഒരുക്കങ്ങൾ സഹവികാരി ഫാ. ജോൺ പടിഞ്ഞാറേചക്കാലക്കലിന്റെനേതൃത്വത്തിൽ പ്രാർഥനയോടെ ആരംഭിച്ചു. വൈകീട്ട് നടന്ന തിരുനാൾ ചടങ്ങുകൾക്ക് മണ്ഡ്യാ രൂപതാധ്യക്ഷൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് മുഖ്യകാർമികത്വം വഹിച്ചു. ധർമാരാം കോളേജ് അഡ്‌മിനിസ്ട്രേറ്റർ ഫാ. തോമസ് പാറയിൽ, മുൻ സഹവികാരി ഫാ. നിബിൻ മുണ്ടുനടക്കൽ എന്നിവർ സഹകാർമികരായി.. രാത്രി ഒൻപതോടെ ചടങ്ങുകൾ പൂർത്തിയായി.

You may also like

error: Content is protected !!
Join Our WhatsApp Group