ബെംഗളൂരു: പ്രമുഖരുള്‍പ്പെട്ട മയക്കുമരുന്ന് കേസുകള്‍ വലിയ വിവാദമാകുമ്ബോഴും വന്‍കിട ലഹരി വില്‍പ്പനയെ ഇതൊന്നും ബാധിക്കുന്നില്ല. വിവിധ രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ലഹരിവസ്തുക്കള്‍ ഡാര്‍ക്ക് വെബ്ബില്‍നിന്നാണ് ബെംഗളൂരുവിലെ വിദ്യാര്‍ത്ഥികളടക്കം വാങ്ങുന്നത്. നൂതന സാങ്കേതിക വിദ്യയുടെ പിന്‍ബലത്തോടെ പ്രവര്‍ത്തിക്കുന്ന ലഹരിസംഘങ്ങളെ തടയാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ സമയവും സ്വാതന്ത്ര്യവും നല്‍കണമെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.
രാജ്യത്ത് പ്രമുഖരുള്‍പ്പെട്ട മയക്കുമരുന്ന് കേസുകളും വിവാദങ്ങളും ചര്‍ച്ചകളില്‍ നിറഞ്ഞ ഒരു വര്‍ഷമാണ് കടന്നുപോയത്. എന്നാല്‍ ഇതൊന്നും വന്‍കിട ലഹരി ഇടപാടുകാരുടെ രോമത്തില്‍ പോലും സ്പര്‍ശിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
കര്‍ണാടകത്തിലെ മാത്രം കണക്കെടുത്താല്‍ കഴിഞ്ഞ ഒരു വര്‍ഷം 23,829 കിലോ കഞ്ചാവ്, 5.3 കിലോ ചരസ്, 34.4 കിലോ പോപ്പി, ആയിരം എംഡിഎംഎ ഗുളികകള്‍, 1 കിലോ ബ്രൗണ്‍ഷുഗര്‍, 1298 എല്‍എസ്ഡി സ്ട്രിപ്പുകള്‍ എന്നിവയാണ് സംസ്ഥാന പൊലീസ് പിടികൂടിയത്. കേന്ദ്ര ഏജന്‍സികള്‍ പിടിച്ചെടുത്തത് കൂടാതെയാണിത്. ലഹരിവസ്തുക്കളുടെ ഉപയോഗം ഗണ്യമായി കൂടിയിട്ടുണ്ടെന്ന് കണക്കുകളില്‍ വ്യക്തം.
ബെംഗളൂരു കേന്ദ്രമാക്കിയുള്ള ഡ്രഗ് കാര്‍ട്ടല്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കടക്കം വലിയ ഭീഷണിയാണെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നു. ഡാര്‍ക്ക് വെബ്ബ് വഴിയാണ് ഇപ്പോള്‍ വന്‍കിട ലഹരി ഇടപാടുകളെല്ലാം നടക്കുന്നത്. ഷോപ്പിംഗ് സൈറ്റുകള്‍പോലുള്ള ആയികണക്കിന് ലഹരിവില്‍പന സൈറ്റുകളാണ് ഉള്ളത്. കഞ്ചാവ് മുതല്‍ കൊക്കെയ്ന്‍വരെ ബിറ്റ്കോയിനുപയോഗിച്ച് ആര്‍ക്കും ഏത് തരം ലഹരിവസ്തുക്കളും വാങ്ങാം. അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങളുമായി നേരിട്ട് ഇടപാടുകള്‍ നടത്താം.
ഇങ്ങനെ വാങ്ങുന്ന ലഹരി വസ്തുക്കള്‍ കൊറിയര്‍ വഴി രാജ്യത്തെത്തുമ്ബോള്‍ ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി പിടികൂടിയ നിരവധി കേസുകളാണ് ബെംഗളൂരുവില്‍ ഓരോ മാസവും റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം ഒരിക്കലും ഈ ലഹരി ഉറവിടത്തിന്‍റെ അടുത്തേക്ക് പോലുമെത്തുന്നില്ല.
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ഡാര്‍ക് വെബ്ബില്‍ നിന്നും വാങ്ങിയ എക്സറ്റസി ഗുളികകളാണ് പിടികൂടിയത്. എന്നാല്‍ അന്വേഷണം ചെറിയ ഇടപാടുകാരില്‍ അവസാനിച്ചു. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ക്ക് തടയിടാന്‍ അന്വേഷണ ഏജന്‍സികള്‍ സൈബര്‍ സുരക്ഷാ രംഗത്ത് ഇപ്പോഴുള്ളതിന്‍റെ പതിന്മടങ്ങ് ശ്രദ്ധ നല്‍കിയേ മതിയാകൂ.