തിരുവനന്തപുരം : ഓണക്കാലത്ത് അധികമായി 28 അന്തർസംസ്ഥാന സർവീസ് നടത്താൻ കെഎസ്ആർടിസി. ആഗസ്‌ത് 22 മുതൽ സെപ്തംബർ അഞ്ചുവരെ കേരളത്തിൽനിന്ന് ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരികെയുമാണ് അധിക സർവീസ്. ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു. ഫ്‌ളക്‌സി നിരക്കായിരിക്കും. തിരക്ക് കൂടുതലുള്ള റൂട്ടുകളിൽ കൂടുതൽ സർവീസുകൾ നടത്താൻ യൂണിറ്റുകൾക്ക് സിഎംഡി നിർദേശം നൽകി.www.online.keralartc.com, www.onlineksrtcswift.com വഴിയും ENTE KSRTC, ENTE KSRTC NEO OPRS എന്നീ മൊബൈൽ ആപ്പുകൾ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം.
ബംഗളൂരു, ചെന്നൈ അധിക സർവീസുകൾ:പകൽ 3.35ന് ബംഗളൂരു–- -കോഴിക്കോട് (സൂപ്പർ ഡീലക്സ്,- മൈസൂരൂ–-ബത്തേരി വഴി), രാത്രി 7.45നും 8.15നും 8.50 നും ബംഗളൂരു–- -കോഴിക്കോട് (സൂപ്പർ ഡീലക്‌സ്, കുട്ട–- മാനന്തവാടി വഴി), രാത്രി 7.15ന് ബംഗളൂരു–-തൃശൂർ (സൂപ്പർ ഡീലക്‌സ്,- സേലം–-കോയമ്പത്തൂർ–-പാലക്കാട് വഴി), വൈകിട്ട് 5.30ന് ബംഗളൂരു–- എറണാകുളം (സൂപ്പർ ഡീലക്‌സ്,- സേലം–- കോയമ്പത്തൂർ–- പാലക്കാട് വഴി), വൈകിട്ട് 6.45ന് ബംഗളൂരു–- -എറണാകുളം (സൂപ്പർ ഡീലക്‌സ്, സേലം–- കോയമ്പത്തൂർ–- പാലക്കാട് വഴി), രാത്രി 6.10ന് ബംഗളൂരു–- – കോട്ടയം (സൂപ്പർ ഡീലക്‌സ്,- സേലം–- കോയമ്പത്തൂർ–- പാലക്കാട് വഴി), രാത്രി 8.30നും 9.40നും ബംഗളൂരു–- കണ്ണൂർ (സൂപ്പർ ഡീലക്‌സ്,- ഇരിട്ടി വഴി), രാത്രി 10.15ന് ബംഗളൂരു–- പയ്യന്നൂർ (സൂപ്പർ ഡീലക്‌സ് ചെറുപുഴ വഴി), വൈകിട്ട് 6ന് ബംഗളൂരു–- -തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്, -നാഗർകോവിൽ വഴി), വൈകിട്ട് 6.30ന് ചെന്നൈ -–-തിരുവനന്തപുരം (സൂപ്പർ ഡീലക്‌സ്, -നാഗർകോവിൽ വഴി), വൈകിട്ട് 5.30ന് ചെന്നൈ–- -എറണാകുളം (സൂപ്പർ ഡീലക്‌സ്, സേലം– -കോയമ്പത്തൂർ വഴി).
കേരളത്തിൽനിന്നുള്ള സർവീസുകൾ ആഗസ്‌ത് 21 മുതൽ സെപ്‌തംബർ ഒമ്പതുവരെയാണ് അധിക സർവീസുകൾ. രാത്രി 10-.15നും 10.30നും 10.50നും 11.15നും കോഴിക്കോട്-–- ബംഗളൂരു (സൂപ്പർ ഡീലക്‌സ്,- മാനന്തവാടി–-കുട്ട വഴി), രാത്രി 9.15ന് തൃശൂർ–- -ബംഗളൂരു (സൂപ്പർ ഡീലക്‌സ്, പാലക്കാട് –-കോയമ്പത്തൂർ–-സേലം വഴി), വൈകിട്ട് 6.30നും രാത്രി 7.30നും എറണാകുളം– -ബംഗളൂരു (സൂപ്പർ ഡീലക്‌സ്,- പാലക്കാട്–-കോയമ്പത്തൂർ–- സേലം വഴി). വൈകിട്ട് 6.10-ന് കോട്ടയം –- -ബംഗളൂരു (സൂപ്പർ ഡീലക്‌സ്, പാലക്കാട് –-കോയമ്പത്തൂർ–-സേലം വഴി), രാവിലെ 9.01നും 10.10നും കണ്ണൂർ–- ബംഗളൂരു (സൂപ്പർ ഡീലക്‌സ്, ഇരിട്ടി വഴി), വൈകിട്ട് 5.30ന് പയ്യന്നൂർ–- -ബംഗളൂരു (സൂപ്പർ ഡീലക്‌സ്,- ചെറുപുഴ വഴി), രാത്രി എട്ടിന് തിരുവനന്തപുരം-–-ബംഗളൂരു (സൂപ്പർ ഡീലക്‌സ്, നാഗർകോവിൽ –-മധുര വഴി), വൈകിട്ട് 6.30ന് തിരുവനന്തപുരം–-ചെന്നൈ (സൂപ്പർ ഡീലക്‌സ്, നാഗർകോവിൽ വഴി), രാത്രി 7.30ന് എറണാകുളം –– ചെന്നൈ (സൂപ്പർ ഡീലക്‌സ്, കോയമ്പത്തൂർ–-സേലം വഴി).
ഗര്‍ഭിണിയായത് അറിഞ്ഞില്ല; മൂത്രം ഒഴിക്കുന്നതിനിടയില്‍ യുവതി പ്രസവിച്ചു
പരിശോധനയ്ക്കായി മൂത്രം എടുക്കുന്നതിനു വേണ്ടി ആശുപത്രിയുടെ ശുചിമുറിയില്‍ പോയ യുവതി അവിടെ പ്രസവിച്ചു.ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം.കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമാണ് യുവതി ആശുപത്രിയില്‍ എത്തിയത്. വിദഗ്ധപരിശോധനയ്ക്കായി യുവതിയോട് മൂത്രം പരിശോധിക്കാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു. തുടര്‍ന്നാണ് യുവതി ശുചിമുറിയില്‍ കയറിയത്. അവിടെവെച്ച് പ്രസവം നടക്കുകയായിരുന്നു.ഗര്‍ഭിണിയാണെന്ന കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നാണ് യുവതി പറയുന്നത്.ചാവക്കാടുള്ള മറ്റൊരു ആശുപത്രിയില്‍ ചികിത്സയിലാണ് ഇപ്പോള്‍ അമ്മയും കുഞ്ഞും.നിലവില്‍ യുവതിയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങളില്ല എന്നാണ് റിപ്പോര്‍ട്ട്.