ബെംഗളൂരു: ഓൺലൈൻ വാതുവയ്പം ചൂതാട്ടവും നിരോധിച്ച കർണാടക സർക്കാർ നടപടി യെ ചോദ്യംചെയ്തുള്ള ഹർജി കൾ 27നു ഹൈക്കോടതി പരിഗണിക്കും. ഒട്ടേറെ പേരുടെ ജീവിതോപാധിയായ തൊഴിൽ മേഖലയാണിതെന്നു ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ ഗെയിമിങ് ഫെഡറേഷൻ ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് കൃഷ്ണ എ.ദീക്ഷിത്തിന്റെ ബെഞ്ച് പരിഗ ണിക്കുന്നത്.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ 1963ലെ കർണാടക പൊ ലീസ്നി യമ ഭേദഗതി പാസാക്കിയതിനെ തുടർന്നാണ് ഓൺ ലൈൻ വാതുവയ്പം ചൂതാട്ടവും സംസ്ഥാനത്ത് നിരോധിച്ചത്. തുടർന്ന് ഇത്തരം ഗെയിമിങ് ആപ്പുകൾക്കെതിരെ കർശന നടപടിയാണ് സ്വീകരിക്കുന്നത്. ഭരണഘട നയുടെ ഏഴാം അനുഛേദം ഇത്തരം ഗെയിമുകൾ അനുവദിക്കുന്നു ണ്ടെന്നും പാർലമെന്റിനു മാത്രമേ ഇതിന്മേൽ നിയമഭേദഗതിക്ക് അധികാരമുള്ളൂ എന്നുമാണ് ഹർജിയിൽ വ്യക്തമാക്കിയിരിക്കുന്നത്.
ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്ക റ്റ്ബോൾ, ചെസ്, റമ്മി തുടങ്ങിയ ഓൺലൈൻ വിനോദങ്ങൾ നൈപുണ്യവികസനം കൂടി ലക്ഷ്യമിട്ടുള്ള ഉപാധികളാണെന്ന് വിവിധ കോടതികൾ നേരത്തെ ശരിവച്ചിട്ടുണ്ട്. ഇത്തരം ഗെയിമുകളിൽ പണമിടപാട് നടക്കുന്നുണ്ടെങ്കിലും ഇതിനെ വാതുവയ്പിന്റെയോ ചൂതാട്ടത്തിന്റെയോ ഗണത്തിൽ ഉൾപ്പെടുത്താനാവില്ല. 88.5 കോടി ഡോളർ ആസ്തിയുള്ള രാജ്യത്തെ 400 സ്റ്റാർട്ടപ്പ് കമ്പനികളെങ്കിലും ഓൺലൈൻ ഗെയിമിങ്ങിനെ ആധാരമാക്കിയു ള്ളതാണ്. ഇതിൽ 71 എണ്ണം ബെംഗളുരുവിൽ റജിസ്റ്റർ ചെയ്തവയാണ്. 2022ൽ 40,000 പുതിയ തൊഴിലവസരങ്ങൾ സഷ്ടിക്കാൻ ലക്ഷ്യമിട്ടിട്ടുള്ള വ്യവ സായമാണ് ഇതെന്നും ഹർജിയി ലുണ്ട്. ഗാലാകസ് ഫൺവെയർ ടെക്നോളജി, ഗെയിം ക്രാഫ്റ്റ് ടെക്നോളജീസ്, പ്ലേ ഗെയിംസ് 24×7, ഹെഡ് ഡിജിറ്റൽ വർക്സ്, ജംഗ്ലീ ഗെയിംസ് തുടങ്ങിയവരാ ണ് മറ്റു ഹർജിക്കാർ.