Home Featured ഓണ്‍ലൈന്‍ ഡിഗ്രി റഗുലറിന് തുല്യം #വിദൂര കോഴ്സുകള്‍ക്കും ഒരേപരിഗണന

ഓണ്‍ലൈന്‍ ഡിഗ്രി റഗുലറിന് തുല്യം #വിദൂര കോഴ്സുകള്‍ക്കും ഒരേപരിഗണന

by കൊസ്‌തേപ്പ്

ന്യൂ​ഡ​ല്‍​ഹി​:​ ​അം​ഗീ​കൃ​ത​ ​സ്ഥാ​പ​ന​ങ്ങ​ളി​​​ല്‍​ ​നി​​​ന്ന് ​വി​ദൂ​ര​ ​വി​​​ദ്യാ​ഭ്യാ​സ,​ ​ഓ​ണ്‍​ലൈ​ന്‍​ ​പ​ഠ​ന​ത്തി​​​ലൂ​‌​ടെ​ ​നേ​ടു​ന്ന​ ​ബി​രു​ദ​വും​ ​ബി​​​രു​ദാ​ന​ന്ത​ര​ ​ബി​​​രു​ദ​വും​ ​റ​ഗു​ല​ര്‍​ ​കോ​ഴ്‌​സു​ക​ള്‍​ക്ക് ​തു​ല്യ​മാ​ക്കി​ ​യു.​ജി.​സി.​ ​തൊ​ഴി​ല്‍,​ ​പ്ര​മോ​ഷ​ന്‍,​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​എ​ന്നി​വ​യ്‌​ക്ക് ​ഇ​നി​ ​മു​ത​ല്‍​ ​ഓ​പ്പ​ണ്‍​ ​ഡി​സ്റ്റ​ന്‍​സ് ​ലേ​ണിം​ഗ് ​പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് ​തു​ല്യ​ ​പ​രി​ഗ​ണ​ന​ ​ല​ഭി​ക്കും.

ഇ​ന്ത്യ​യി​ല്‍​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സം​ ​നേ​ടാ​നും​ ​വി​ദേ​ശ​കാ​ര്യ​ ​മ​ന്ത്രാ​ല​യം​ ​വ​ഴി​ ​അ​പേ​ക്ഷി​ക്കാ​നും​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് ​അ​നു​ഗ്ര​ഹ​വു​മാ​കും​ ​ഈ​ ​മാ​റ്റം.​ ​റ​ഗു​ല​ര്‍​ ​സ​ര്‍​ട്ടി​​​ഫി​​​ക്ക​റ്റ് ​അ​ല്ല​ ​എ​ന്ന​ ​വേ​ര്‍​തി​​​രി​​​വാ​ണ് ​ഇ​ല്ലാ​താ​കു​ന്ന​ത്.യു.​ജി.​സി​ ​അം​ഗീ​കാ​ര​മു​ള്ള​ ​ഓ​പ്പ​ണ്‍,​ ​വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം​ ​അ​ല്ലെ​ങ്കി​ല്‍​ ​ഓ​ണ്‍​ലൈ​ന്‍​ ​മോ​ഡ് ​വ​ഴി​ ​ന​ല്‍​കു​ന്ന​ ​ബി​രു​ദ,​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദ​ങ്ങ​ളും​ ​പി.​ജി​ ​ഡി​പ്ലോ​മ​ക​ളും​ ​റ​ഗു​ല​ര്‍​ ​കോ​ഴ്‌​സു​ക​ള്‍​ക്ക് ​തു​ല്യ​മാ​യി​ ​ക​ണ​ക്കാ​ക്കു​മെ​ന്ന് ​യു.​ജി.​സി​ ​സെ​ക്ര​ട്ട​റി​ ​ര​ജ​നീ​ഷ് ​ജെ​യി​നാ​ണ് ​ഇ​ന്ന​ലെ​ ​അ​റി​യി​ച്ച​ത്.​ ​

യു.​ജി.​ ​സി​യു​ടെ​ ​ഓ​പ്പ​ണ്‍​ ​ആ​ന്‍​ഡ് ​ഡി​സ്റ്റ​ന്‍​സ് ​ലേ​ണിം​ഗ് ​പ്രോ​ഗ്രാ​മു​ക​ളും​ ​ഓ​ണ്‍​ലൈ​ന്‍​ ​പ്രോ​ഗ്രാ​മു​ക​ളും​ ​ 2020ലെ 22ാം​ ​റഗുലേഷന്‍ പ്രകാരമാണ് ​തുല്യമാക്കുന്നത്. എ​ന്നാ​ല്‍​ ​എ​ന്‍​ജി​നി​യ​റിം​ഗ്,​ ​മെ​ഡി​സി​ന്‍,​ ​ഡെ​ന്റ​ല്‍,​ ​ഫാ​ര്‍​മ​സി,​ ​ന​ഴ്സിം​ഗ്,​ ​ആ​ര്‍​ക്കി​ടെ​ക്ച​ര്‍,​ ​ഫി​സി​യോ​ ​തെ​റാ​പ്പി​ ​തു​ട​ങ്ങി​യ​വ​യ്ക്ക്നേ​രി​ട്ടു​ള്ള​ ​പ​രി​ശീ​ല​നം​ ​ആ​വ​ശ്യ​മു​ള്ള​തി​നാ​ല്‍​ ​ഓ​പ്പ​ണ്‍​ ​ഡി​സ്റ്റ​ന്‍​സ് ​ലേ​ണിം​ഗി​ല്‍​ ​ഉ​ള്‍​പ്പെ​ടു​ത്തി​ല്ല.

തീരുമാനത്തിനു പിന്നില്‍

 വിദൂര, റഗുലര്‍ കോഴ്സുകള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വ്യത്യസ്‌തമായി നല്‍കുന്നത് വലിയ വേര്‍തിരിവുണ്ടാക്കുന്നു

‌ വിദൂര വിദ്യാഭ്യാസത്തിലൂടെയുള്ള ബിരുദമെന്ന് ചില സര്‍വകലാശാലകള്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രത്യേകം രേഖപ്പെടുത്താറുണ്ട്

 വിദേശരാജ്യങ്ങളില്‍ വിദൂര വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നില്ലെന്ന് പരാതിയുമുണ്ട്

 റഗുലര്‍ ബിരുദമല്ലെങ്കില്‍ ജോലിയില്‍ സ്ഥാനക്കയറ്റം നിഷേധിക്കലും തരംതാഴ്‌ത്തലും നേരിടേണ്ടി വരുന്നു.

മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് ജാമ്യം ; ആറാഴ്‌ച ഡല്‍ഹിയില്‍ തുടരണം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് ബിജെപി സര്‍ക്കാര്‍ രണ്ടുവര്‍ഷമായി ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു.

ഹാഥ്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ 2020 ഒക്ടോബര്‍ 6നാണ് യുപി പൊലീസ് സിദ്ദിഖിനെ അറസ്റ്റുചെയ്തത്. ഉപാധികളോടെ ജാമ്യം അനുവദിച്ച ചീഫ് ജസ്റ്റിസ് യു യു ലളിത്, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് യുപി പൊലീസിനെതിരെ രൂക്ഷമായ വിമര്‍ശനവുമുയര്‍ത്തി.

ദേശദ്രോഹം, യുഎപിഎ, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം കൈമാറല്‍, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ ഗുരുതര വകുപ്പുകളാണ് സിദ്ദിഖ് കാപ്പനെതിരെ യുപി പൊലീസ് ചുമത്തിയത്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉള്ളപ്പോള് ഇരയ്ക്കുവേണ്ടി ശബ്ദമുയര്ത്തുന്നത് നിയമത്തിന്റെ കണ്ണുകളില് കുറ്റകരമാണോയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഒരു ഐഡി കാര്‍ഡും ചില ലഘുലേഖകളും സിദ്ദിഖിന്റെ പക്കല്‍നിന്ന് കണ്ടെത്തിയെന്ന് യുപി സര്‍ക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി പറഞ്ഞു. കേവലം നോട്ടീസുകളല്ലാതെ സ്ഫോടകവസ്തുക്കള്‍ കൈവശം വച്ചിരുന്നോയെന്ന് ചീഫ് ജസ്റ്റിസിന്റെ ചോദ്യത്തിന്, ഇല്ല എന്ന് ജഠ്മലാനി മറുപടി നല്‍കി. എന്നാല്‍, ആ ലഘുലേഖകള്‍ ‘കലാപത്തിനുള്ള ടൂള്‍കിറ്റ്’ ആണെന്ന് ജഠ്മലാനി വാദിച്ചു. ‘ഹാഥ്രസ് പെണ്‍കുട്ടിക്ക് നീതി വേണം’ എന്നായിരുന്നു ലഘുലേഖയില്‍ ഉണ്ടായിരുന്നതെന്ന് സിദ്ദിഖിനുവേണ്ടി ഹാജരായ കപില്‍ സിബല്‍ ചൂണ്ടിക്കാട്ടി. എങ്ങനെ പ്രതിഷേധിക്കണമെന്നുള്ള ടൂള്‍ക്കിറ്റിലെ നിര്‍ദേശങ്ങളായി ജഠ്മലാനി ഉന്നയിച്ചത് അമേരിക്കയില്‍ നടന്ന “ബ്ലാക്ക് ലിവ്സ് മാറ്റര്‍’ പ്രക്ഷോഭത്തില്‍നിന്നുള്ളതാണെന്നും സിബല്‍ പറഞ്ഞു. 2012ല്‍ ഡല്‍ഹി ഇന്ത്യാഗേറ്റില്‍ സമാന പ്രക്ഷോഭം നടന്നിട്ടുണ്ടെന്നും അത് നിയമപരിഷ്കാരത്തിന് വഴിവച്ചിട്ടുണ്ടെന്നും നിര്‍ഭയ കേസ് ഉദ്ധരിച്ച്‌ ജസ്റ്റിസ് ഭട്ട് നിരീക്ഷിച്ചു.

ആറാഴ്ച ഡല്‍ഹിയില്‍ തുടരണം
സിദ്ദിഖ് കാപ്പനെ മൂന്നുദിവസത്തിനകം വിചാരണക്കോടതിയില്‍ ഹാജരാക്കിയശേഷം മോചിപ്പിക്കണമെന്നാണ് നിര്ദേശം. ആറാഴ്ച ഡല്‍ഹിയില്‍ നിസാമുദ്ദീന്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തുടരണം. എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പിടണം. വിചാരണക്കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിടരുത്. ആറാഴ്ചയ്ക്കുശേഷം കേരളത്തിലേക്ക് മടങ്ങാം.

എന്നാല്‍, കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസില്‍ ജാമ്യം കിട്ടേണ്ടതുണ്ട്. ജാമ്യത്തിനായി ലഖ്നൗവിലെ വിചാരണ കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി അനുവദിച്ചു. ജാമ്യാപേക്ഷ തള്ളിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സിദ്ദിഖ് നല്‍കിയ ഹര്‍ജിയാണ് പരിഗണിച്ചത്.

പൊള്ളത്തരം കോടതിക്ക് ബോധ്യമായി: റെയ്ഹാനത്ത്
സിദ്ദിഖ് കാപ്പന്റെ നിരപരാധിത്വവും കേസിലെ പൊള്ളത്തരവും സുപ്രീംകോടതിക്ക് ബോധ്യപ്പെട്ടെന്ന് ഭാര്യ റെയ്ഹാനത്ത് പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ട്. നിരപരാധിയായ മാധ്യമപ്രവര്‍ത്തകനെ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തതിന്റെ പേരിലാണ് രണ്ടുവര്‍ഷമായി തടവിലിട്ടതെന്ന് സുപ്രീംകോടതിയില്‍ എത്തി വിധികേട്ടശേഷം അവര്‍ പ്രതികരിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group