ബെംഗളൂരു: ബിഎംടിസി ബസ് യാത്ര പ്രോത്സാഹിപ്പിക്കാൻ നഗരത്തിലെ വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരം. രാമയ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ സുസ്ഥിര വികസന കേന്ദ്രം സംഘടിപ്പിക്കുന്ന മത്സരം ട്രാഫിക് സ്പെഷൽ കമ്മിഷണർ എം.എ. സലിമാണ് ഉദ്ഘാടനം ചെയ്തത്.ബസ് യാത്ര പ്രോത്സാഹിപ്പിക്കുന്ന ഫൊട്ടോഗ്രഫി, പോസ്റ്റർ നിർമാണം, ഇൻസ്റ്റഗ്രാം റീൽസ് ഉൾപ്പെടെയുള്ള മത്സരങ്ങളാണു സംഘടിപ്പിച്ചിട്ടുള്ളത്.
നഗരത്തിലെ എല്ലാ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. 25,000 രൂപയാണു വിവിധ മത്സരങ്ങളിലെ സമ്മാനത്തുക. 12നു മുന്നോടിയായി ഇതിനായുള്ള എൻട്രികൾ അയയ്ക്കണം. പൊതുഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലൂടെ വായുമലിനീകരണം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അറിയിച്ചു.
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി; വര്‍ധന 4 മാസത്തേക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് യുണിറ്റിന് 9 പൈസയാണ് കൂടുക.40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. മറ്റുള്ളവരില്‍ നിന്ന് മെയ് 31 വരെയാണ് ഇന്ധന സര്‍ചാര്‍ജ് ഈടാക്കുക.
കഴിഞ്ഞ വര്‍ഷം പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്താനാണ് നിരക്ക് കൂട്ടിയത്. 87.7 കോടി രൂപയാണ് പിരിച്ചെടുക്കുക. കഴിഞ്ഞ രണ്ടുവര്‍ഷവും സര്‍ച്ചാര്‍ജ് അപേക്ഷകളില്‍ റെഗുലേറ്ററി കമ്മിഷന്‍ തീരുമാനമെടുത്തിരുന്നില്ല. കഴിഞ്ഞവര്‍ഷം ജൂണില്‍ 25 പൈസയോളം യൂണിറ്റിന് പൊതുവായി കൂട്ടിയിരുന്നു.