ബെംഗളൂരു: കർണാടകത്തിൽ ‘ഒരു വാഹനം ഒരു ഫാസ്ടാഗ്’ പദ്ധതി നടപ്പാക്കി ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ (എൻ.എച്ച്.എ.ഐ.). സംസ്ഥാനത്തെ 54 ടോൾപ്ലാസകളിലും പദ്ധതി നടപ്പായി. ഒരേ ഫാസ്ടാഗ് തന്നെ വിവിധ വാഹനങ്ങളിൽ ഉപയോഗിക്കുന്നത് തടയുന്നതിനായി കഴിഞ്ഞ ജനുവരിയിലാണ് എൻ.എച്ച്.എ.ഐ. പദ്ധതി പ്രഖ്യാപിച്ചത്. വലിയ വാഹനങ്ങളുടെ ഡ്രൈവർമാർ ഫാസ്ടാഗ് ദുരുപയോഗം ചെയ്യുന്നത് തടയാനാകുമെന്ന് എൻ.എച്ച്.എ.ഐ. ബെംഗളൂരു റീജണൽ ഓഫീസർ വിലാസ് പി. ബ്രഹ്മൻകർ പറഞ്ഞു. പല ലോറിഡ്രൈവർമാരും ടോൾനിരക്ക് ലാഭിക്കാൻ വേണ്ടി കാറിന്റെ ഫാസ്ടാഗ് ഉപയോഗിക്കുന്നുണ്ടെന്നും പുതിയ സംവിധാനത്തിലൂടെ ഇത് തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു
ഫെബ്രുവരിയില്‍ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ 76 ലക്ഷം അക്കൗണ്ടുകള്‍.
ഫെബ്രുവരിയില്‍ വാട്സ് ആപ് നീക്കം ചെയ്തത് ഇന്ത്യയിലെ അപകടകരമെന്ന് കണ്ടെത്തിയ 76 ലക്ഷം അക്കൗണ്ടുകള്‍.2021ലെ ഐ.ടി നിയമത്തിലെ മാർഗനിർദേശങ്ങള്‍ അനുസരിച്ചാണ് ഇത്രയും അക്കൗണ്ടുകള്‍ നിരോധിച്ചതെന്ന് വാട്സ് ആപ് അറിയിച്ചു.ഫെബ്രുവരി ഒന്ന് മുതല്‍ 29 വരെയുള്ള കാലയളവില്‍ 76,28,000 വാട്സ് ആപ് അക്കൗണ്ടുകള്‍ നിരോധിക്കുകയും 14,24,000 അക്കൗണ്ടുകള്‍ മുൻ കരുതലെന്നോണം നിയന്ത്രിക്കുകയും ചെയ്തു. രാജ്യത്ത് 500 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ വാട്സ് ആപ്പിനുണ്ട്. ഫെബ്രുവരിയില്‍ 16,618 പരാതികളാണ് വാട്സ് ആപ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് കമ്ബനിക്ക് ലഭിച്ചത്. ഇതില്‍ 22 കേസുകളില്‍ മാത്രമാണ് നടപടി എടുത്തത്.
എല്ലാ പരാതികളോടും പ്രതികരിച്ചിട്ടുണ്ടെന്നും നേരത്തെ നല്‍കിയ പരാതികള്‍ ആവർത്തിച്ചവയില്‍ മാത്രമാണ് നടപടിയില്‍ നിന്ന് ഒഴിവായതെന്നും വാട്സ് ആപ് പറയുന്നു. ജനുവരി 1 മുതല്‍ 31 വരെയുള്ള കാലയളവില്‍ കമ്ബനി 67,28,000 അക്കൗണ്ടുകള്‍ നിരോധിച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളില്‍ ഏകദേശം 13,58,000 എണ്ണം ഉപയോക്താക്കളില്‍ നിന്ന് എന്തെങ്കിലും റിപ്പോർട്ടുകള്‍ വരുന്നതിന് മുമ്ബ് തന്നെ നിരോധിച്ചവയാണെന്നും കമ്ബനി വ്യക്തമാക്കി.സുരക്ഷാ ഫീച്ചറുകള്‍ക്കും നിയന്ത്രണങ്ങള്‍ക്കും പുറമേ, സുരക്ഷയുമായി ബന്ധപ്പെട്ട് മേല്‍നോട്ടം വഹിക്കാൻ എഞ്ചിനീയർമാർ, ഡാറ്റാ സയന്‍റിസ്റ്റുകള്‍, അനലിസ്റ്റുകള്‍, ഗവേഷകർ, നിയമ നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ ടീമിനെ നിയമിക്കുന്നുണ്ടെന്നും വാട്സ് ആപ് അറിയിച്ചു.