മുംബൈ: അംബേദ്കര്‍ ജയന്തിയുടെ ഭാഗമായി വേറിട്ട ആഘോഷവുമായി അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടന.മഹാരാഷ്ട്രയിലെ സോളാപുര്‍ നഗരത്തിലാണ് വേറിട്ട ആഘോഷം സംഘടിപ്പിച്ചത്.
ഒരു രൂപക്ക് ഒരു ലിറ്റര്‍ പെട്രോള്‍ നല്‍കുമെന്നായിരുന്നു സംഘടനയുടെ പ്രഖ്യാപനം. ഇന്ധനവില വര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധം കൂടിയായിരുന്നു പരിപാടി.ഒരാള്‍ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ മാത്രമേ നല്‍കൂ എന്നും സംഘടന തീരുമാനിച്ചിരുന്നു.
വേറിട്ട ആഘോഷമറിഞ്ഞ് വന്‍ ജനത്തിരക്കാണ് പെട്രോള്‍ പമ്ബിലുണ്ടായത്. ഒടുവില്‍ പൊലീസെത്തിയാണ് ജനക്കൂട്ടത്തെ നിയന്ത്രിച്ചത്. പെട്രോള്‍ വില ലിറ്ററിന് 120 രൂപയിലേക്ക് അടുക്കുമ്ബോഴാണ് സംഘടന വേറിട്ട പ്രതിഷേധവുമായി രംഗത്തെത്തിയത്.