ഇസ്രായേലിൽ നിന്ന് കൊണ്ടുവന്ന കാവേരി ആരോഗ്യമുള്ള കുട്ടിക്ക് ജന്മം നൽകിയതോടെ ബന്നാർഗട്ട ബയോളജിക്കൽ പാർക്കിലെ (ബിബിപി) സീബ്രാ ക്ലബ്ബിൽ പുതിയ അംഗം കൂടി.ഇതോടെ ആകെ സീബ്രകളുടെ എണ്ണം ആറായി.അമ്മയ്ക്കും കുഞ്ഞിനും മികച്ച പരിചരണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്ന് ബിബിപി എക്സിക്യൂട്ടീവ് ഡയറക്ടർ സുനിൽ പൻവാർ പറഞ്ഞു.
1.35 കോടി രൂപ ചെലവിട്ട് യു.എസ് യുവാവ് അഞ്ച് ഇഞ്ച് നീളം കൂട്ടി
അഞ്ച് ഇഞ്ച് നീളം കൂട്ടാന്‍ ഇരു കാലുകള്‍ക്കും ശസ്ത്രക്രിയ നടത്താനായി മിനസോട്ടയിലെ യുവാവ് ചെലവഴിച്ചത് 1.35 കോടി രൂപ.അഞ്ചടി അഞ്ച് ഇഞ്ചായിരുന്നു മോസസ് ഗിബ്സണ്‍ എന്ന 41കാരന്റെ ഉയരം. ധ്യാനവും യോഗയും വൈദ്യവുമടക്കം ഉയരം കൂട്ടാന്‍ മോസസ് ഒരുപാട് പരീക്ഷണങ്ങള്‍ നടത്തിയിട്ടും കാര്യമുണ്ടായില്ല. സ്ത്രീകളുമായി സൗഹൃദം സ്ഥാപിക്കുന്നതിന് പോലും ഉയരക്കുറവ് വില്ലനായപ്പോഴാണ് മോസസ് അറ്റകൈക്ക് ശ്രമിച്ചത്. പലപ്പോഴും ഹൈ ഹീല്‍ ഉള്ള ഷൂ ധരിച്ചായിരുന്നു മോസസ് പുറത്തിറങ്ങിയിരുന്നത്.
ഇടക്ക് ഗുളികകളും കഴിച്ചു നോക്കിമൂന്നുവര്‍ഷം വേണ്ടി വന്നു ശസ്ത്രക്രിയ ഒരുവിധം പൂര്‍ത്തിയാകാന്‍. ഇതിനുള്ള ചെലവ് കണ്ടെത്തിയത് സോഫ്റ്റ്വെയര്‍ എന്‍ജിനീയറായും ഉബര്‍ ഡ്രൈവറായും ജോലി ചെയ്താണ്. 2016ലാണ് ശസ്ത്രക്രിയയുടെ പ്രാരംഭ നടപടികള്‍ തുടങ്ങിയത്. 75000 ഡോളറാണ് ചെലവു വന്നത്. ആദ്യഘട്ടത്തില്‍ തന്നെ മൂന്ന് ഇഞ്ച് ഉയരം വര്‍ധിച്ചത് ആത്മവിശ്വാസം കൂട്ടി.ഇക്കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടാമത്തെ ശസ്ത്രക്രിയയും നടത്തി.
അതിന് 98000 ഡോളറാണ് ചെലവു വന്നത്. അപ്പോഴേക്കും നീളം രണ്ട് ഇഞ്ച് കൂടി വര്‍ധിച്ചു. ഇതോടെ അഞ്ചടി 10 ഇഞ്ചാണ് യുവാവിന്റെ ഉയരം. ശസ്ത്രക്രിയ കഴിഞ്ഞ ശേഷമാണ് മറ്റുള്ളവരോട് പ്രത്യേകിച്ച് സ്ത്രീകളോട് സംസാരിക്കാന്‍ പോലും ആത്മവിശ്വാസം ലഭിച്ചതെന്ന് മോസസ് പറഞ്ഞു. ഇപ്പോള്‍ തനിക്കൊരു ഗേള്‍ഫ്രണ്ട് ഉണ്ടെന്നും മോസസ് കൂട്ടിച്ചേര്‍ത്തു. ഉയരം കൂട്ടാനായി ഒരു പാട് വേദനയനുഭവിച്ച് കുറച്ചധികം പണവും ചെലവഴിക്കേണ്ടി വന്നു. എന്നാല്‍ മോസസിന് അതിലൊട്ടും പശ്ചാത്താപമില്ല.