മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അധനികൃതമായി കടത്താന്‍ ശ്രമിച്ച 115 ഗ്രാം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. വിപണിയില്‍ 5,58,900 രൂപ മൂല്യം വരുന്ന സ്വര്‍ണ്ണമാണ് കസ്റ്റംസ് പിടികൂടിയത്.
ദുബായില്‍ നിന്നും എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ യാത്രക്കാരനില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്.സംഭവത്തില്‍ മുരുഡേശ്വര്‍ സ്വദേശിയെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്