ബെംഗളൂരു: രാത്രി കർഫ്യൂവിൽ ഒരു മണിക്കൂറിൽ ഇളവ് വന്നതോടെ കച്ചവടം മെച്ചപ്പെട്ടെന്ന് മലയാളി ഹോട്ടൽ ഉടമകൾ. കുടുംബസമേതം കൂടുതൽപേർ ഭക്ഷണം കഴിക്കാനെത്തുന്നതിനെ തുടർന്നാണിത്. രാത്രി കർഫ്യൂ 10 മുതൽ 5 വരെയാക്കി കഴിഞ്ഞ ആഴ്ചയാണ് ഇളവ് വരുത്തിയിരുന്നത്. രാത്രി നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ ആളുകൾ വരാതിരുന്നത് കനത്ത സാമ്പത്തിക നഷ്ടമാണ് ഹോട്ടൽ ഉടമകൾക്ക് വരുത്തിയിരുന്നത്. കോവിഡിന് മുൻപ് വാരാന്ത്യങ്ങളിൽ രാത്രി 11 വരെ ഹോട്ടലുകൾക്ക് പ്രവർത്തന അനുമതിയുണ്ടായിരുന്നു.