ബെംഗളൂരു: കലബുറഗി ജില്ലയിലെ ഗൊവ്വൂർ വാഡി ഗ്രാമത്തിൽ മലിനജലം കുടിച്ച് ഒരാൾ മരിക്കുകയും 15 പേർക്ക് രോഗം ബാധിക്കുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ച മുതലാണ് മലിനജലം കുടിച്ച് ആളുകൾക്ക് അസുഖം ബാധിച്ച് തുടങ്ങിയത്. രോഗബാധിതയായി മൂന്ന് ദിവസത്തിനുള്ളിൽ ബന്ന ബജൻത്രി (50) ആണ് മരിച്ചത്.തുടർന്ന് ഗ്രാമത്തിലേക്ക് വെള്ളമെത്തിക്കുന്ന 16 ജല പൈപ്പ് ലൈനുകളിൽ നിന്നുള്ള സാമ്പിളുകൾ ആരോഗ്യവകുപ്പ് പരിശോധിച്ചതിൽ 11 എണ്ണത്തിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തി.
പൈപ്പ് ലൈനുകളിൽ ചോർച്ചയുണ്ടായാതായും മഴവെള്ളം കുടിവെള്ളത്തിൽ കലർന്നതായി റിപ്പോർട്ടുകൾ പറയുന്നു.മരിച്ച സായിബയുടെ മക്കളായ ഭീമാബായി (25), ജഗദേവി (22) എന്നിവർക്കും സുഖമില്ലാതായിരുന്നു. ഇവരെയെല്ലാം ഡോംഗരാഗം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സിച്ച ശേഷം ഹുമനാബാദ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂര്‍, മംഗളൂരു വിമാനത്താവളങ്ങളില്‍ റഡാര്‍ സ്ഥാപിക്കാന്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ്
കണ്ണൂര്‍: കണ്ണൂര്‍, മംഗളൂരു വിമാനത്താവളങ്ങളില്‍ റഡാര്‍ സ്ഥാപിക്കാന്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് രണ്ട് വര്‍ഷം മുമ്ബ് അനുമതി നല്‍കിയെങ്കിലും കേരള – കര്‍ണാടക സര്‍ക്കാരുകള്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ല.റഡാറിനായി കണ്ണൂര്‍ വിമാനത്തവളത്തിന് സമീപത്താണ് സ്ഥലം ഏറ്റെടുക്കേണ്ടത്. റഡാര്‍ സ്ഥാപിക്കാനുള്ള 30 കോടി രൂപ കേന്ദ്ര കാലാവസ്ഥാവകുപ്പാണ് നല്‍കുന്നത്. പ്രകൃതി ദുരന്തം പതിവാകുമ്ബോഴാണ് സര്‍ക്കാരിന്റെ ഈ മുഖം തിരിക്കല്‍.
അതിനിടെ മലകളുടെ സാന്നിദ്ധ്യം പറഞ്ഞ് കണ്ണൂരില്‍ അനുവദിച്ച റഡാര്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകാനും നീക്കമുണ്ട്. നിലവില്‍ കൊച്ചിയിലെ റഡാറാണ് മലബാര്‍ നിരീക്ഷിക്കുന്നത്. 300 കിലോ മീറ്ററാണ് ഇതിന്റെ പരിധി.മഴയുടെ അളവ്, കാറ്റിന്റെ വേഗം, ദിശ, അന്തരീക്ഷ ഈര്‍പ്പം, താപനില തുടങ്ങിയ വിവരം തത്സമയം ലഭ്യമാക്കുമെന്നതാണ് ഓട്ടോമാറ്റിക് കാലാവസ്ഥാ മാപിനികളുടെ പ്രത്യേകത.
റഡാര്‍ വന്നാല്‍ മംഗളൂരുവില്‍ നിന്ന് 300 കിലോ മീറ്റര്‍ പരിധിയിലെയും കണ്ണൂരില്‍ 100 കിലോ മീറ്ററിലെയും കാലാവസ്ഥ വ്യതിയാനങ്ങള്‍ മുന്‍കൂട്ടി അറിയാം. ഇതിലൂടെ മുന്‍കരുതലെടുക്കാനും സാധിക്കും. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകള്‍ക്ക് പുറമെ കര്‍ണാടകയിലെ കൂര്‍ഗ്ഗുള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ കാലാവസ്ഥാവ്യതിയാനം മനസ്സിലാക്കാനും കഴിയും.എസ്.ടി റഡാര്‍ എന്നറിയപ്പെടുന്ന ‘സ്ട്രാറ്റോസ്‌ഫിയര്‍ ട്രോപോസ്‌ഫിയര്‍ റഡാര്‍” ഭൂപ്രതലത്തിന് 20 കിലോമീറ്റര്‍ വരെ ഉയരത്തിലുള്ള കാറ്റിന്റേയും അന്തരീക്ഷമാറ്റങ്ങളുടെയും നേരിയ ചലനം പോലും വിശകലനം ചെയ്യാനാകും.
205 മെഗാഹെര്‍ട്സ് ഫ്രീക്വന്‍സിയിലാണ് റഡാര്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷേ മറ്റ് റഡാറുകളേക്കാള്‍ ചെലവ് കുറവാണ്. സ്ഥാപിക്കാന്‍ സ്ഥലം കുറച്ചുമതി എന്നതാണ് എസ്. ടി റഡാറിന്റെ മറ്റൊരു പ്രത്യേകത.