ബെംഗളൂരു: മംഗളൂരു സുള്ള്യയിലെ യുവമോർച്ചാപ്രവർത്തകനായ പ്രവീൺ നെട്ടാരു കൊലക്കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) തിരഞ്ഞുവന്ന പ്രതികളിലൊരാൾ അറസ്റ്റിൽ. എം.എച്ച്. തുഫൈലിനെയാണ് ശനിയാഴ്ച രാത്രി ബെംഗളൂരുവിൽനിന്ന് അറസ്റ്റു ചെയ്തത്. കൊലനടന്നശേഷം തുഫൈൽ ഒളിവിൽപ്പോയി. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻ.ഐ.എ. അഞ്ചുലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. അറസ്റ്റുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷണ ഏജൻസി പുറത്തുവിട്ടിട്ടില്ല.
കഴിഞ്ഞ ജൂലായ് 26-നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. 20 പേരാണ് കേസിലെ പ്രതികൾ. ഇവർക്കെതിരേ ജനുവരിയിൽ എൻ.ഐ.എ. കോടതിയിൽ കുറ്റപത്രം നൽകി. പോപ്പുലർഫ്രണ്ട് രൂപം നൽകിയ സർവീസ് ടീം എന്നു വിളിക്കുന്ന കില്ലർ സ്ക്വാഡാണ് കൊലനടത്തിയതെന്നാണ് എൻ.ഐ.എ. കണ്ടെത്തിയത്. പ്രതികളിൽ 14 പേരെ നേരത്തേ അറസ്റ്റുചെയ്തു. തുഫൈൽ ഉൾപ്പെടെ ബാക്കിയുള്ളവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചു.
മുസ്തഫ പായിചാർ, കെ.എ. മസൂദ്, കൊഡജെ മുഹമ്മദ് ഷെരീഫ്, അബൂബക്കർസിദ്ദിഖ്, എം.ആർ. ഉമ്മർഫാറൂഖ് എന്നിവരെയാണ് ഇനിയും പിടികൂടാനുള്ളത്. മുഹമ്മദ് ഷിയാബ്, അബ്ദുൽബഷീർ, റിയാസ്, എം. നൗഫൽ, കെ. ഇസ്മായിൽ ഷാഫി, കെ. മുഹമ്മദ് ഇഖ്ബാൽ, എം. ഷഹീദ്, ജി. മുഹമ്മദ് ഷഫീഖ്, സി.എ. അബ്ദുൽ കബീർ, മുഹമ്മദ് ഇബ്രാഹിം ഷാ, വൈ. സൈനുൽ ആബിദ്, ഷെയ്ഖ് സദ്ദാംഹുസൈൻ, എ. സക്കീർ, എൻ. അബ്ദുൽ ഹാരിസ് എന്നിവരാണ് നേരത്തേ അറസ്റ്റിലായത്.
കൂടുതല്‍ പാല് ഉല്പാദിപ്പിക്കുന്ന ‘സൂപ്പര്‍ പശുക്കളെ’ കണ്ടെത്തിയതായി ചൈന…!
സാധാരണ പശുക്കളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ പാല് ലഭിക്കുന്ന പശുക്കളെ ക്ലോണ്‍ ചെയ്ത് കണ്ടെത്തിയതായി ചൈനയുടെ അവകാശവാദം.സൂപ്പര്‍ പശുക്കള്‍’ (super cows) എന്നാണ് ഇത്തരത്തില്‍ ക്ലോണ്‍ ചെയ്തെടുക്കപ്പെട്ട പശുക്കളെ ചൈനീസ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചിരിക്കുന്നത്. അസാധാരണമായ അളവില്‍ പാല് ഉല്പാദിപ്പിക്കാന് കഴിവുള്ള പശുക്കളാണ് ഈ സൂപ്പര്‍ പശുക്കളെന്നും ഗവേഷകര്‍ പറയുന്നു.പ്രത്യേകമായി ആസൂത്രണം ചെയ്ത ബ്രീഡിങ് പ്രക്രിയയിലൂടെയാണ് ഈ പശുക്കളെ ക്ലോണ്‍ ചെയ്തെടുത്തത്.
പ്രതിവര്‍ഷം ഈ സൂപ്പര്‍ പശുക്കള്‍ക്ക് 18,000 ലിറ്റര്‍ പാലും അവയുടെ ജീവിതകാലത്ത് ഏകദേശം 100,000 ലിറ്റര്‍ പാലും ഉത്പാദിപ്പിക്കാന്‍ കഴിയും എന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്. ഒരു ശരാശരി ഇന്ത്യന്‍ പശു (പ്രസവശേഷം) ഒരു ദിവസം ശരാശരി 10-15 ലിറ്റര്‍ പാല് ആണ് നല്‍കുന്നത്. എച്ച്എഫ്, ജേഴ്സി ഇനത്തില്‍പ്പെട്ട പശുക്കള്‍ ആണെങ്കില്‍ പ്രതിദിനം ഏകദേശം 20-25 ലിറ്റര്‍ പാല് വരെയുമാണ് നല്‍കുന്നത്.
അതായത് പ്രതിവര്‍ഷം 6000 മുതല്‍ 8000 ലിറ്റര്‍ വരെ. എന്നാല്‍, ക്ലോണിങ്ങിലൂടെ ചൈന വികസിപ്പിച്ചെടുത്ത മൂന്ന് സൂപ്പര്‍ പശുക്കള്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയാല്‍ അമേരിക്കന്‍ പശുവിനെക്കാള്‍ 50 ശതമാനം കൂടുതല്‍ പാല് ഉല്പാദിപ്പിക്കാന് ശേഷിയുള്ളവ ആയിരിക്കുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്.