മംഗളൂരു: ദക്ഷിണ കന്നട ജില്ലയില്‍ കഡബ പൊലീസ് സ്റ്റേഷൻ പരിധിയിലെ മര്‍ദല ബദ്രിയ ജുമാമസ്ജിദ് മുറ്റത്ത് ബൈക്കില്‍ എത്തിയ രണ്ടു യുവാക്കള്‍ ജയ് ശ്രീറാം വിളിച്ചു.ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. പള്ളി ഇമാം ഉണര്‍ന്നതോടെ ആക്രമികള്‍ സ്ഥലംവിട്ടു. പള്ളിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്തുടര്ന്ന് നടത്തിയ അന്വേഷണത്തില്‍ ഒരാളെ തിങ്കളാഴ്ച വൈകീട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ബിനിനെലെ സൂഡ്ലുവിലെ കെ. കീര്‍ത്തനാണ് (25) അറസ്റ്റിലായത്.
കൂട്ടാളി കൈക്കമ്ബ നട്തോടയി ലെ സചിനെ കണ്ടെത്താൻ അന്വേഷണം തുടരുന്നു. കഡബ പൊലീസ് സബ് ഇൻസ്പെക്ടര്‍ അഭിനന്ദൻ, ഉപ്പിനങ്ങാടി പൊലീസ് സബ് ഇൻസ്പെക്ടര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തിയിരുന്നു.
രഹസ്യക്രോപ്പിംഗില്‍ സായ് പല്ലവിക്ക് കല്യാണം; വിവാഹ വാര്‍ത്താ ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സായ് പല്ലവി
തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഇഷ്ടതാരമാണ് സായ് പല്ലവി. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സായ് പല്ലവിയും തമിഴ് സംവിധായകൻ രാജ്കുമാര് പെരിയസാമിയും തമ്മിലുള്ള വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് വൈറലാകുന്നത്.ഇപ്പോഴിതാ ഈ കുപ്രചാരണങ്ങള്‍ക്കെതിരെ തുറന്നടിക്കുകയാണ് താരം.സത്യസന്ധമായി പറഞ്ഞാല്‍ ഞാൻ കിംവദന്തികളെ കാര്യമാക്കുന്നില്ല, എന്നാല്‍ അതില്‍ കുടുംബാംഗങ്ങളായ സുഹൃത്തുക്കളെ ഉള്‍പ്പെടുത്തുമ്ബോള്‍ ഞാൻ സംസാരിക്കണം.എന്റെ സിനിമയുടെ പൂജാ ചടങ്ങില്‍നിന്നുള്ള ഒരു ചിത്രം മനഃപൂര്‍വം മുറിച്ച് വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു.
എന്റെ ജോലി സംബന്ധമായ സന്തോഷകരമായ അറിയിപ്പുകള് പങ്കിടാൻ ഉള്ളപ്പോള്‍,ഈ തൊഴിലില്ലായ്മ പ്രവൃത്തികള്‍ക്കെല്ലാം വിശദീകരിക്കേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തില്‍ അസ്വസ്ഥത ഉണ്ടാക്കുന്നത് തീര്‍ത്തും നീചമാണ്- എന്നാണ് സായ് പല്ലവി കുറിച്ചത്.രാജ്കുമാര് പെരിയസാമിയെ സായ്പല്ലവി രഹസ്യമായി വിവാഹം കഴിച്ചുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളോടെ പ്രചരിച്ചത്. ഇരുവരും പൂമാലയിട്ട് നില്ക്കുന്ന ചിത്രങ്ങള്‍ സായി പല്ലവിയുടെ ഫാൻ ഗ്രൂപ്പുകളിലടക്കം വ്യാപകമായി പ്രചരിച്ചിരുന്നു.
സത്യത്തില്‍ ഈ ചിത്രങ്ങള്‍ ശിവ കാര്‍ത്തികേയന്റെ 21ാമത്തെ സിനിമയുടെ പൂജാചടങ്ങില്നിന്നുള്ളതാണ്. രാജ്കുമാര് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.പൂജയുടെ ഭാഗമായാണ് ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പൂമാല അണിഞ്ഞത്. ഇക്കൂട്ടത്തില്‍ സായി പല്ലവിയും തമിഴ് സംവിധായകന് രാജ് കുമാര്‍ പെരിയസ്വാമിയും പൂജാചടങ്ങുകളുടെ ഭാഗമായി പൂമാല ധരിച്ചിരുന്നു.സായി പല്ലവിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു രാജ്കുമാര് തന്നെയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. രാജ്കുമാര് കൈയില്‍ ക്ലാപ് ബോര്‍ഡ് പിടിച്ചുനില്‍ക്കുന്നതായിരുന്നു ചിത്രം.എന്നാല്‍ വിവാഹ ചിത്രമാക്കിയപ്പോള്‍ ക്ലാപ് ബോര്‍ഡ് ഒഴിവാക്കുകയായിരുന്നു. ഈ ഭാഗം ക്രോപ്പ് ചെയ്തശേഷമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. ചില തമിഴ് സിനിമയുടെ പൂജാചടങ്ങില്‍ പങ്കെടുക്കുന്ന അണിയറക്കാര്‍ ഇത്തരത്തില്‍ മാല ധരിക്കുന്നത് ആചാരത്തിന്റെ ഭാഗമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.