ബെംഗളൂരു:ഓണാവധിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കണക്കിലെടുത്ത് കേരള, കർണാടക ആർ.ടി.സി.കൾ 19 പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു. കർണാടക ആർ.ടി.സി. യാത്രത്തിരക്ക് കൂടുതലുള്ള ഓഗസ്റ്റ് 25-ന് ഒൻപത് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ മറ്റു ബസുകളും പ്രഖ്യാപിക്കും. സാറ്റലൈറ്റ് ബസ് സ്റ്റേഷൻ, ശാന്തിനഗർ ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽനിന്ന് കണ്ണൂർ, കോഴിക്കോട്, എറണാകുളം, പാലക്കാട്, തൃശ്ശൂർ, കോട്ടയം എന്നിവിടങ്ങളിലേക്കാണ് പ്രത്യേക സർവീസുകൾ നടത്തുന്നത്.
നാലോ അതിലധികമോ ടിക്കറ്റുകൾ ഒന്നിച്ച് ബുക്കുചെയ്താൽ അഞ്ചു ശതമാനം നിരക്കിളവും കേരളത്തിലേക്കുള്ള ടിക്കറ്റ് ബുക്കുചെയ്യുമ്പോൾ തിരിച്ചുള്ള യാത്രാടിക്കറ്റും ബുക്ക് ചെയ്താൽ പത്തുശതമാനം നിരക്കിളവും ലഭിക്കുമെന്ന് കർണാടക ആർ.ടി.സി. അധികൃതർ അറിയിച്ചു. കേരള ആർ.ടി.സി. ഓഗസ്റ്റ് 24, 25, 26, 27 തീയതികളിൽ പത്തു പ്രത്യേക ബസ് വീതമാണ് പ്രഖ്യാപിച്ചത്. കോഴിക്കോട് (3), കണ്ണൂർ (2), തിരുവനന്തപുരം (1), എറണാകുളം (1), തൃശ്ശൂർ (1), കോട്ടയം (1), ചെറുപുഴ (1) എന്നിവിടങ്ങളിലേക്കാണ് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചത്.
കർണാടക ആർ.ടി.സി. പ്രത്യേക ബസുകൾ:•ബെംഗളൂരു – കണ്ണൂർ (രാത്രി 9.32, ഐരാവത്)
•ബെംഗളൂരു – എറണാകുളം (രാത്രി 8.39, 9, ഐരാവത് ക്ലബ്ബ് ക്ലാസ്)
•ബെംഗളൂരു – കോട്ടയം (രാത്രി 7.08, ഐരാവത് ക്ലബ്ബ് ക്ലാസ്)
•ബെംഗളൂരു – മൂന്നാർ (രാത്രി 9.11, നോൺ എ.സി. സ്ലീപ്പർ)
•ബെംഗളൂരു – പാലക്കാട് (രാത്രി 9.36, 9.49, ഐരാവത് ക്ലബ്ബ് ക്ലാസ്)
•ബെംഗളൂരു – തൃശ്ശൂർ (രാത്രി 9.40, ഐരാവത് ക്ലബ്ബ് ക്ലാസ്)
•മൈസൂരു – എറണാകുളം (രാത്രി 9.18, ഐരാവത് ക്ലബ്ബ് ക്ളാസ്)
യാത്രയ്ക്കിടെ സാധനങ്ങള്‍ മോഷണം പോകുന്നത് റെയില്‍വേയുടെ വീഴ്ച്ചയല്ല: സുപ്രീംകോടതി
യാത്രക്കാരുടെ സാധനങ്ങള് മോഷണം പോകുന്നത് റെയില്വേ സേവനങ്ങളുടെ പോരായ്മയായി കണക്കാക്കാന് കഴിയില്ലെന്ന് സുപ്രീംകോടതി.സുപ്രീം കോടതി ജൂണ് മാസത്തില് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തില് എല്ലാ സോണുകള്ക്കും ആര്പിഎഫിനും റെയില്വേ ഈ നിര്ദേശം കൈമാറി.ട്രെയിന് യാത്രയ്ക്കിടെ തന്റെ വിലപ്പെട്ട വസ്തുക്കള് മോഷണം പോയെന്ന് അറിയിച്ച് യാത്രക്കാരന് നല്കിയ പരാതിയില് റെയില്വേ ഒരുലക്ഷം നഷ്ടപരിഹാരം നല്കണമെന്ന് ജില്ലാ ഉപഭോക്തൃ തര്ക്കപരിഹാര കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ദേശീയ ഉപഭോക്തൃ തര്ക്കപരിഹാര കോടതി ശരിവെച്ചു.
എന്നാല്, റെയില്വേയുടെ അപ്പീലില് സുപ്രീംകോടതി ഈ വിധി റദ്ദാക്കി. സാധനങ്ങള് മോഷണം പോകുന്നത് സേവനങ്ങളുടെ അപര്യാപ്തയാകുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ലെന്ന് ജസ്റ്റിസ് വിക്രംനാഥ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്വേ അധികൃതര് പുതിയ ഉത്തരവ് ഇറക്കിയിട്ടുള്ളത്.യാത്രയ്ക്കിടെ തന്റെ അരയിലെ ബെല്റ്റില് സൂക്ഷിച്ചിരുന്ന ഒരുലക്ഷം മോഷണം പോയെന്ന് ചൂണ്ടിക്കാണിച്ചാണ് സുരേന്ദര് ബോല കോടതിയെ സമീപിച്ചത്. യാത്രയ്ക്കിടെ പണം നഷ്ടപ്പെട്ടത് റെയില്വേ സേവനങ്ങളുടെ പോരായ്മയാണെന്ന വാദം കോടതി അംഗീകരിച്ചു. എന്നാല്, യാത്രക്കാര്ക്ക് സ്വന്തം സാധനങ്ങള് സൂക്ഷിക്കാന് കഴിയാത്തതിന് റെയില്വേ എങ്ങനെ ഉത്തരവാദി ആകുമെന്ന് സുപ്രീംകോടതി ചോദിച്ചു.