കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയിലാണ് ലോകം. അതിവേഗം പകരാന്‍ സാധ്യതയുള്ള വേരിയന്റാണ് ഇതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഒമിക്രോണ്‍ എത്രത്തോളം അപകടകാരിയാണെന്ന് അറിയുന്നതിന് പഠനങ്ങള്‍ നടന്ന് വരുന്നു.
പുതിയ വകഭേദം ഏത് പ്രായക്കാരെ പിടികൂടാമെന്നതിനെ കുറിച്ച് പഠനങ്ങള്‍ നടന്ന് വരുന്നു. എന്നാല്‍ ഇതിനെ കുറിച്ച് ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ബ്രൗണ്‍ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഡീനുമായ ആശിഷ് ഝാ വെളിപ്പെടുത്തുന്നു.
ഒമിക്രോണ്‍ എളുപ്പത്തിലും വേഗത്തിലും വ്യാപിക്കുമെന്നതിന് ധാരാളം തെളിവുകള്‍ ഞങ്ങളുടെ പക്കലുണ്ട്. ആഗോളതലത്തില്‍, അണുബാധയുടെ താരതമ്യേന വലിയ തരംഗങ്ങള്‍ നാം പ്രതീക്ഷിക്കണമെന്നാണ് ആശിഷ് ഝാ പറയുന്നു. പ്രധാനമായി മൂന്ന് വിഭാഗം ആളുകളെയാണ് ഒമിക്രോണ്‍ പിടിപെടാനുള്ള സാധ്യതയെന്ന് അദ്ദേഹം പറയുന്നു.
രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് ആദ്യം വരുന്നത്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. വാക്സീന്‍ എടുക്കാത്തവരില്‍ വളരെ ഉയര്‍ന്ന നിരക്കില്‍ ഒമിക്രോണ്‍ ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.
ഒരിക്കല്‍ കൊവിഡ് വന്ന് പോയവരാണ് രണ്ടാമത്തെ കൂട്ടര്‍. ഇവരിലാണ് പുതിയ വേരിയന്റ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത്. ഉയര്‍ന്ന രീതിയില്‍ സംരക്ഷണമുള്ളവരാണ് മൂന്നാമത്തെ കൂട്ടര്‍. ചില ആളുകള്‍ക്ക് ഹൈബ്രിഡ് പ്രതിരോധശേഷി വര്‍ദ്ധിക്കുന്നതായി കണ്ട് വരുന്നു. അണുബാധയ്‌ക്കെതിരെ താരതമ്യേന ഉയര്‍ന്ന തലത്തിലുള്ള സംരക്ഷണം ലഭിക്കുന്നു. പക്ഷേ ഒരുപക്ഷേ ഇടയ്ക്ക് വച്ച് കുറയാനുള്ള സാധ്യത ഏറെയാണ്. ഒമിക്രോണിനെ ഭയപ്പെടേണ്ട ആവശ്യമില്ലെന്നും വാക്സീന്‍ എടുക്കാത്തവര്‍ എത്രയും പെട്ടെന്ന് തന്നെ പ്രതിരോധകുത്തിവയ്പ്പ് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.