Home covid19 ഒമിക്രോൺ ഭീതി: ഹോസ്റ്റലുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ; മുഖ്യമന്ത്രി

ഒമിക്രോൺ ഭീതി: ഹോസ്റ്റലുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഉടൻ; മുഖ്യമന്ത്രി

ബെംഗളൂരു: ഹോസ്റ്റലുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനൊരുങ്ങി കർണാടക സർക്കാർ. ഒമിക്റോൺ ഭീഷണിയുടെയും കോവിഡ് ക്ലസ്റ്ററുകൾ കൂടി വരികയും ചെയ്യുന്ന സാഹചര്യത്തിൽ ക്ലസ്റ്റർ മാനേജ്മെന്റിൽ ശ്രദ്ധ കേന്ദ്രീക്കുമെന്നും ഹോസ്റ്റലുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തിടുക്കത്തിലുള്ള തീരുമാനങ്ങളൊന്നും എടുക്കില്ല. നെറ്റ് കർഫ്യൂ, ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടങ്ങിയ നടപടികളെക്കുറിച്ച് ഒരാഴ്ചത്തെ സ്ഥിതിഗതികൾ വിശകലനം ചെയ്ത ശേഷം
തീരുമാനമെടുക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
കോവിഡിനെ സംബന്ധിച്ച് സാങ്കേതിക ഉപദേശം കമ്മിറ്റി (ടിഎസി) തലവൻ ഡോ. എം. കെ. സുദർശൻ നിലവിലെ സാഹചര്യത്തെക്കുറിച്ച് വിലയിരുത്തി. നിലവിലെ കണക്കുകളും പോസിറ്റീവ് നിരക്കും നോക്കുമ്പോൾ വലിയ ആശങ്കയുടെ ആവശ്യമില്ലെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മ പറഞ്ഞു.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group