ബെംഗളൂരു: സൗത്ത് ബെംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ നവംബർ 18 നും 20 നും ഇടയിൽ സെൻട്രൽ ബിസിനസ് ഡിസ്ട്രിക്റ്റിലെ ഒരു സ്റ്റാർ ഹോട്ടലിൽ നടന്ന കോൺഫറൻസിൽ പങ്കെടുത്തതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യക്തമാക്കി.മറ്റ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുത്ത ഈ സമ്മേളനത്തിനിടെയാകാം അദ്ദേഹത്തിന് വൈറസ് പിടിപെട്ടിട്ടുണ്ടാവുക ”എന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.“അദ്ദേഹത്തിന്റെ ടെസ്റ്റ് റിപ്പോർട്ടിന് കുറഞ്ഞ സിടി മൂല്യമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന്, അദ്ദേഹത്തിന്റെ സാമ്പിൾ ജീനോമിക് സീക്വൻസിംഗിനായി അയയ്ക്കാൻ തീരുമാനിച്ചത് എന്നും, അതിലൂടെ അദ്ദേഹത്തിന് ഒമൈക്രോൺ ഉണ്ടെന്നത് ശരിക്കും ആകസ്മികമായി കണ്ടെത്തിയതായും ” സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസം മാത്രമാണ് ഡോക്ടർ കോൺഫറൻസിൽ പങ്കെടുത്തതെന്ന് വൃത്തങ്ങൾ പറയുന്നത്. ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) പറയുന്നതനുസരിച്ച്, നവംബർ 21 ന് അദ്ദേഹത്തിന് പനിയുടെയും ശരീരവേദനയുടെയും ലക്ഷണങ്ങൾ തുടങ്ങി. രോഗലക്ഷണങ്ങൾ സൃഷ്ടിക്കാൻ ഈ ഇൻകുബേഷൻ കാലയളവ് വളരെ ചെറുതാണെന്ന് വിദഗ്ധർ സമ്മതിച്ചു. അതുകൊണ്ടു തന്നെ “ഒമൈക്രോൺ വേരിയന്റിന്റെ വലിയ തോതിലുള്ള വ്യാപനം നടക്കുന്നുണ്ടോ എന്നതാണ് ഇപ്പോൾ ആരോഗ്യ ഉദ്യോഗസ്ഥർ ആശങ്കാകുലരാകുന്നത്.