കൊറോണ വൈറസിന്‍റെ ജനിതകമാറ്റം സംഭവിച്ച ഒമിക്രോണ്‍ വകഭേദം ലോകത്തെ വീണ്ടും ആശങ്കയിലാക്കുകയാണ്. വിവിധ രാജ്യങ്ങള്‍ യാത്രാവിലക്കുകള്‍ പ്രഖ്യാപിച്ചും അതിര്‍ത്തികള്‍ അടച്ചും രോഗവ്യാപനം തടയാനുള്ള നടപടികള്‍ കൈക്കൊണ്ടുകഴിഞ്ഞു.
കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് ഒമിക്രോണ്‍ വകഭേദമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദക്ഷിണാഫ്രിക്കയില്‍ ആദ്യമായി സ്ഥിരീകരിച്ച ഒമിക്രോണ്‍ യൂറോപ്പിലും മറ്റ് രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു
കർണാടക ലോക്ക്ഡൌൺ – പരിഭ്രാന്തരാകരുത് ; ഔദ്യോഗിക പ്രതികരണവുമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ
ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളും ആകെ കേസുകളും
- ദക്ഷിണാഫ്രിക്ക -77
- ബോട്സ്വാന -19
- നെതര്‍ലന്‍ഡ്സ് -13
- പോര്‍ച്ചുഗല്‍ -13
- യു.കെ -9
- ജര്‍മനി -3
- ഹോങ്കോങ് -3
- ആസ്ട്രേലിയ -2
- കാനഡ -2
- ഡെന്മാര്‍ക് -2
- ആസ്ട്രിയ -1
- ബെല്‍ജിയം -1
- ചെക് റിപബ്ലിക് -1
- ഇസ്രായേല്‍ -1
- ഇറ്റലി -1
(നവംബര്‍ 29ന് സി.എന്‍.എന്‍ വെബ്സൈറ്റിലെ പട്ടിക പ്രകാരം)