സോഷ്യല്‍ മീഡിയയില്‍ സജീവമാണ് സംവിധായകന്‍ ഒമര്‍ ലുലു. മലയാള സിനിമയില്‍ മാത്രമല്ല ബോളിവുഡിലും വിജയം കൊയ്യാന്‍ ഒരുങ്ങുകയാണ് സംവിധായകന്‍.ഏറ്റവും പുതിയതായി റിലീസ് ചെയ്ത മലയാള ചിത്രം ‘നല്ല സമയം’ പേരുപോലെ അത്ര നല്ല സമയമല്ല സംവിധായകന്‍ ഒമര്‍ ലുലുവിനു സമ്മാനിച്ചത്. ഇനി ബോളിവുഡിലേക്കെന്ന് ഒമര്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അറിയിച്ചത്.’ഹിന്ദി പടം സെറ്റായിട്ടുണ്ട്.
ഇനി കളി മുബൈയില്‍ ബോളിവുഡില്‍. നിങ്ങളുടെ സപ്പോര്‍ട്ട് ഒന്നും വേണ്ട, ദയവ് ചെയ്‌ത് തളര്‍ത്താതെ ഇരുന്നാല്‍ മതി’ എന്നാണ് ഒമര്‍ കുറിച്ചത്.മാരക ലഹരി വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിച്ചതിന് ഒമറിന്റെ ‘നല്ല സമയം’ സിനിമ വിവാദത്തിലായിരുന്നു.
മെട്രോ ട്രെയിനില്‍ ഇരിക്കാന്‍ സീറ്റില്ല, വീട്ടില്‍ നിന്നും സോഫയും ചുമന്നെത്തി യുവാവ്
മെട്രോ ട്രെയിനില്‍ സോഫയുമായി യുവാവ് ജോലി ചെയ്ത് തളര്ന്ന് വരുമ്ബോള് തിരക്കു പിടിച്ച ട്രെയിനിലോ ബസിലോ ഇരിക്കാന് സീറ്റില്ലാതെ നിന്നു യാത്ര ചെയ്യേണ്ട അവസ്ഥ നമ്മളില് ഭൂരിഭാഗം ആളുകളും അഭിമുഖീകരിച്ചിട്ടുണ്ടാവും.എന്നാല്‍ തിരക്കു പിടിച്ച മെട്രോ ട്രെയിനില് പല തവണയായി സീറ്റു കിട്ടാതായപ്പോള്‍ സ്വന്തമായി ഇരിക്കാന്‍ വീട്ടില്‍ നിന്നും സോഫ കൊണ്ടു വന്നാണ് ചൈനയില്‍ ഒരു യുവാവ് ഈ പ്രശ്നത്തിന് പരിഹാരം കണ്ടത്. പുറത്ത് ചുമന്ന് യുവാവ് മെട്രോ സ്റ്റേഷന്‍ പ്ലാറ്റ് ഫോമിലേക്കും പിന്നീട് ട്രെയിനിനുള്ളിലും സോഫ ഉപയോഗിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് പ്രചരിക്കുന്നത്.
മെട്രോ അധികൃതരുടെ അനുമതിയോടെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് യുവാവ് പറഞ്ഞു. ഇതിനായി പ്രത്യേകം ഡിസൈന്‍ ചെയ്തതാണ് ഈ സോഫ.അധികം ഭാരമില്ലാതെ പുറത്ത് തൂക്കിയിടാവുന്ന തരത്തിലാണ് ഈ സോഫ നിര്‍മിച്ചിരിക്കുന്നത്. ഓഫീസില് നിന്നും വീട്ടിലേക്ക് പോകുമ്ബോള് സ്ഥിരമായി സീറ്റ് കിട്ടാതായപ്പോഴാണ് സ്വന്തമായി കസേര കരുതാമെന്ന് ആലോചിച്ചത്. മറ്റ് യാത്രക്കാര്ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തിലാണ് സോഫ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.