ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷമായതിനെ തുടര്‍ന്നുണ്ടായ ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ 35 കാരിയെ വിവാഹം ചെയ്ത് 75 കാരന്‍.എന്നാല്‍ വിവാഹപ്പിറ്റേന്ന് ശങ്കുറാം(75) മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലെ ജോന്‍പുറിലാണ് ശങ്കുറാം എന്ന 75കാരന്‍ രണ്ടാം വിവാഹം നടത്തിയത്.ശങ്കുറാമിന് ആദ്യ വിവാഹത്തില്‍ മക്കള്‍ ഒന്നുമുണ്ടായിരുന്നില്ല. ബന്ധുക്കള്‍ക്കൊന്നും ശങ്കുറാം രണ്ടാം വിവാഹം കഴിക്കുന്നതിനോട് താത്പര്യമില്ലായിരുന്നു. എന്നാല്‍ അവരുടെ എതിര്‍പ്പിനെ മറികടന്ന് സെപ്റ്റംബര്‍ 29 ന് 35 വയസ്സുള്ള മന്‍ഭവതിയെ ശങ്കുറാം വിവാഹം കഴിക്കുകയായിരുന്നു.
ആദ്യം വിവാഹം രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് അമ്ബലത്തിലെത്തി ആചാരപ്രകാരം താലി കെട്ടുകയുമായിരുന്നു. തുടര്‍ന്ന് രാത്രിയില്‍ സംസാരിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ശങ്കുറാമിന്റെ ആരോഗ്യനില വഷളായി എന്നും ഉടന്‍ തന്നെ ശങ്കുറാമിനെ ആശുപത്രിയില്‍ എത്തിച്ചുവെന്നും ഭാര്യ മന്‍ഭവതി പറഞ്ഞു.എന്നാല്‍ ശങ്കുറാമിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രാത്രി ഞങ്ങള്‍ സന്തോഷത്തോടെ സംസാരിച്ച് കൊണ്ടിരുന്നതെന്നും പെട്ടന്ന് ഭര്‍ത്താവിന്റെ ആരോഗ്യ നില മോശമാവുകയായിരുന്നു എന്നും മന്‍ഭവതി പറഞ്ഞു.
ശങ്കുറാമിന്‍റെ മരണത്തില്‍ പൊലീസ് കേസെടുത്തു. ശങ്കുറാമിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. എന്നാല്‍ ശങ്കുറാമിന്റെ ചില ബന്ധുക്കള്‍ മരണത്തില്‍ അസ്വഭാവികത ആരോപിച്ച് രംഗത്തെത്തി. വിവാഹത്തിന്റെ പിറ്റേന്ന് തന്നെ ശങ്കുറാം മറിച്ചതില്‍ ദുരൂഹത ഉണ്ടെന്നും സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ മന്‍ഭവതി കരുതിക്കൂട്ടി എന്തെങ്കിലും ചെയ്തതാണോ എന്ന് സംശയമുണ്ടെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.ശങ്കുറാമിന്‍റെ മരണത്തില്‍ ചില ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാവുകയുള്ളൂ എന്നും പൊലീസ് പറഞ്ഞു. ശങ്കുറാമിന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു
.
 
