Home Featured ഒല ബെംഗളൂരുവിൽ പാഴ്സൽ സർവീസ് ആരംഭിച്ചു.

ഒല ബെംഗളൂരുവിൽ പാഴ്സൽ സർവീസ് ആരംഭിച്ചു.

ബെംഗളൂരു: ഒല തങ്ങളുടെ ‘ഒല പാഴ്സൽ’ സേവനങ്ങൾ ബെംഗളൂരുവിൽ ആരംഭിച്ചു. കമ്പനിയുടെ ഇലക്ട്രിക് സ്കൂട്ടറുകൾ വഴിയാണ് പാഴ്സലുകൾ വിതരണം ചെയ്യുക. ഇന്ന് രാത്രി മുതലാകും സേവനങ്ങൾ ആരംഭിക്കാൻ പോകുന്നത്.5 കിലോമീറ്ററിന് 25 രൂപയും10 കിലോമീറ്ററിന് 50 രൂപയും 15 കിലോമീറ്ററിന് 75 രൂപയും 20 കിലോമീറ്ററിന് 100 രൂപയുമാണ് ഡെലിവറി ഫീസ് നിശ്ചയിച്ചിരിക്കുന്നത്.ഇന്ന് ബെംഗളൂരുവിൽ ല പാഴ്സൽ ലോഞ്ച് ചെയ്യുന്നു! എന്ന് ഒലയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ ഒരു എക്സ് പോസ്റ്റിലൂടെ പറഞ്ഞു.

ഇന്ന് രാത്രി മുതൽ നിങ്ങൾക്ക് സർവീസ് ഉപയോഗിക്കാം. വളരെ വേഗം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.menilo, Swiggy Genie, Dunzo, Porter, Uber connection എന്നിവ ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും ഇൻട്രാ-സിറ്റി പാഴ്സലുകൾ ഡെലിവറി ചെയ്യുന്നുണ്ട്. മറ്റ് നഗരങ്ങളിലേക്കും പാഴ്സൽ ശൃംഖല വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ഒല അറിയിച്ചു.

അച്ഛനെ വില്‍ക്കാനുണ്ട് വില രണ്ടു ലക്ഷം’ എട്ടുവയസുകാരിയുടെപരസ്യം വൈറല്‍

“അച്ഛനെ വില്‍ക്കാനുണ്ട്, വില രണ്ട് ലക്ഷം’ വീടിന്‍റെ ജനാലയ്ക്കല്‍ എട്ട് വയസുകാരി തൂക്കിയ ബോര്‍ഡിലെ വാക്കുകളാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക് കോളിംഗ് ബെല്ലടിക്കുക എന്നും ബോര്‍ഡിലുണ്ട്. കുട്ടിയുടെ അച്ഛൻ തന്നെയാണ് പരസ്യ ബോര്‍ഡിന്‍റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. എനിക്ക് അത്ര വിലയില്ലെന്നു തോന്നുന്നു എന്ന അടിക്കുറിപ്പും അച്ഛന്‍റെ പോസ്റ്റിലുണ്ട്.

ഇങ്ങനെയൊരു പരസ്യം തൂക്കുന്നതിന് മുമ്ബ് മകള്‍ തന്നെ അടുത്തുവിളിച്ച്‌ തന്‍റെ ശമ്ബളം ചോദിച്ചിരുന്നുവെന്നും അതില്‍ അതൃപ്തി പ്രകടിപ്പിച്ചശേഷമാണ് അവള്‍ പരസ്യ നോട്ടീസ് തയാറാക്കിയതെന്നും ഇദ്ദേഹം പറയുന്നു. ചുരുങ്ങിയ സമയത്തിനകം പോസ്റ്റ് വൈറലായി. പലരും ഇതിനെ തമാശയായി എടുത്തപ്പോള്‍ ചിലരെങ്കിലും കാര്യം ഗൗരവമുള്ളതാണ്, എങ്ങനെയാണ് എട്ട് വയസുകാരി ഇങ്ങനെയൊരു “തമാശ’ ചിന്തിക്കുന്നത് എന്നും ചോദിച്ചു.

മകള്‍ നല്ല വായനയും ഉള്‍ക്കാഴ്ചയുമുള്ള കുട്ടിയാണെന്നും വ്യത്യസ്തമായ പുസ്തകങ്ങളും സീരീസുകളുമെല്ലാം മകള്‍ കാണാറുണ്ടെന്നും ഇതിന് മറുപടിയായി അച്ഛൻ പറയുന്നു. മാത്രമല്ല, കുട്ടികള്‍ ഒരുപാട് ചിന്തിക്കുന്നവരാണെന്നും ഇദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group