ബെംഗളൂരു:ഡ്രൈവിങ്ടെസ്റ്റ് നടത്താതെ 2504 പേർക്ക് ലൈസൻസ് നൽകിയ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫിസർക്ക് സസ്പെൻഷൻ. ഇലക്ട്രോണിക് സിറ്റി ആർടി ഓഫിസിലെ ജി.പി കൃഷ്ണാ നന്ദയെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
ഓരോരുത്തരിൽ നിന്നും 3000-5000 രൂപവരെ കൈക്കൂലി വാങ്ങിയാണ് ടെസ്റ്റ് നടത്താതെ ലൈസൻസ് അനുവദിച്ചത്. ഡിസംബർ 19, 20,21 തീയതികളിലാണ് ലൈസൻസ് അനുവദിച്ചത്. സമാനമായ രീതിയിൽ ലൈസൻസ് അനുവദിച്ച് 5 മോട്ടർ വെഹിക്കിൾ ഇൻ സ്പെക്ടർമാരെ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.
നായയുടെ ആക്രമണം ഭയന്ന് ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി; ഡെലിവറി ബോയ്ക്ക് ദാരുണാന്ത്യം
ഹൈദരാബാദ്: നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനടെ ഫ്‌ളാറ്റില്‍ നിന്നും വീണു പരുക്കേറ്റ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം. പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്ബനിയുടെ പ്രതിനിധിയായ മുഹമ്മദ് നിസാം എന്നയാളാണ് മരിച്ചത്. ഭക്ഷണം ഡെലിവറി ചെയ്യാന്‍ ഫ്‌ളാറ്റിലെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന ജര്‍മന്‍ ഷെപ്പേര്‍ഡ് ആക്രമിക്കാനായി പാഞ്ഞെത്തി. ഇതുകണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഫ്‌ളാറ്റില്‍ നിന്നും താഴേയ്ക്ക് വീഴുകയായിരുന്നു.നായയെ അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.
ബുധനാഴ്ച ബഞ്ചാര ഹില്‍സിലെ ഫ്‌ളാറ്റില്‍ ഭക്ഷണം വിതരണം ചെയ്യാനെത്തിയതായിരുന്നു ഇരുപത്തഞ്ചുകാരനായ നിസാം. കോളിങ് ബെല്ലടിച്ചതിനു പിറകെ ജര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പെട്ട നായ കുരച്ചുചാടി. കടിക്കുമെന്നുറപ്പായതോടെ നിസാം വരാന്തയിലെ അരഭിത്തിയില്‍ കയറാന്‍ ശ്രമിച്ചു.നായ പിറകെ കുരച്ചു കൊണ്ട് ചാടി. ഇതോടെ ഭയന്നു നിസാം പിടിവിട്ടു താഴേക്കു പതിക്കുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ നിസാമിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രി മരിച്ചു. റിസ്വാന്റെ മരണത്തിനു പിന്നാലെ സഹോദരന്റെ പരാതിയില്‍ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് നായ ഉടമ ശോഭനയ്‌ക്കെതിരെ ബഞ്ചാര ഹില്‍സ് പൊലീസ് കേസെടുത്തു.അപകടം നടന്നിട്ടും ഭക്ഷണ വിതരണ കമ്ബനി തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിച്ചു. മൂന്നു വര്‍ഷമായി ഈ കമ്ബനിയില്‍ ജോലി ചെയ്യുകയാണ് നിസാം. നായ ഉടമയും കമ്ബനിയും ചേര്‍ന്നു കുടുംബത്തിനു നഷ്ട പരിഹാരം നല്‍കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്