Home Featured യുവനിധി പദ്ധതി; ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ശിവമോഗയിൽ

യുവനിധി പദ്ധതി; ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ശിവമോഗയിൽ

ബെംഗളൂരു: തൊഴിൽരഹിതർക്ക് പ്രതിമാസം നിശ്ചിതതുക സഹായധനം ലഭിക്കുന്ന യുവനിധി പദ്ധതിക്ക് ദേശീയ യുവജന ദിനമായ വെള്ളിയാഴ്ച തുടക്കം. ശിവമോഗ ഫ്രീഡം പാർക്കിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പദ്ധതി ഉദ്ഘാടനം ചെയ്യും.ആദ്യഘട്ട സഹായധനവും വിതരണം ചെയ്യും. കോൺഗ്രസിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ അഞ്ചാമത്തേതാണ് യുവനിധി പദ്ധതി. തൊഴിൽ രഹിതരായ ബിരുദധാരികൾക്ക് 3,000 രൂപവീതവും ഡിപ്ലോമയുള്ളവർക്ക് 1,500 രൂപവീതവും നൽകുന്ന പദ്ധതിയാണിത്. ഈ വർഷം പഠനം പൂർത്തിയാക്കിവർക്കാണ് രജിസ്റ്റർ ചെയ്യാൻ അവസരമുള്ളത്.

ജോലി ലഭിക്കുന്നതുവരെ പരമാവധി രണ്ടുവർഷം സഹായം ലഭിക്കും.മുഖ്യമന്ത്രിക്കൊപ്പം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റു മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ പരിപാടിക്ക് വലിയ പ്രചാരണം നൽകാനാണ് സർക്കാരിന്റെ തീരുമാനം.ഇതിന്റെ ഭാഗമായി ചടങ്ങുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരായ ശരൺപ്രകാശ് പാട്ടീലും മധു ബംഗാരപ്പയും ജില്ലയിൽ ക്യാമ്പുചെയ്തിരുന്നു.ശിവമോഗ ജില്ലയ്ക്ക് പുറമേ ദാവണഗെരെ, ഉത്തരകന്നഡ, ഹവേരി, ചിക്കമഗളൂരു, ചിത്രദുർഗ തുടങ്ങിയ ജില്ലകളിൽ നിന്നുള്ള ആളുകളേയും ചടങ്ങിനെത്തിക്കാൻ വിപുലമായ സൗകര്യങ്ങളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്.

ഒന്നരലക്ഷം പേർ പരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ത്രി മധു ബംഗാരപ്പ പറഞ്ഞു.കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായിരുന്ന സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന ശക്തി, നിർധന കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്ന അന്നഭാഗ്യ, 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി, വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ നൽകുന്ന ഗൃഹലഷ്മി തുടങ്ങിയ പദ്ധതികൾ നേരത്തേ നടപ്പാക്കിയിരുന്നു. ഇക്കൂട്ടത്തിൽ പ്രഖ്യാപിച്ചിരുന്ന അഞ്ചാമത്തെ പദ്ധതിയാണ് യുവനിധി. പദ്ധതിയനുസരിച്ച് സഹായം ലഭിക്കാനുള്ള രജിസ്‌ട്രേഷൻ കഴിഞ്ഞമാസം 26-നാണ് തുടങ്ങിയത്.

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്തുവിട്ടു

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളുടെ പട്ടിക പുറത്തുവിട്ട് ഹെൻലി പാസ്‌പോര്‍ട്ട് സൂചിക. ജര്‍മ്മനി, ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ജപ്പാൻ, സിംഗപൂര്‍ തുടങ്ങിയ രാജ്യങ്ങളാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.ഈ രാജ്യങ്ങളില്‍ ഏതെങ്കിലും ഒരു രാജ്യത്തിന്റെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 194 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്ര ചെയ്യാം.ദക്ഷിണ കൊറിയ, ഫിൻലൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങള്‍ പട്ടികയില്‍ രണ്ടാം സ്ഥാനവും ഓസ്ട്രിയ, ഡെൻമാര്‍ക്ക്, അയര്‍ലൻഡ്, നെതര്‍ലൻഡ് എന്നീ രാജ്യങ്ങള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. രണ്ടാം സ്ഥാനത്തുള്ള രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 193 രാജ്യങ്ങളിലേക്കും മൂന്നാം സ്ഥാനത്തുള്ള രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് 192 രാജ്യങ്ങളിലേക്കും വിസയില്ലാതെ സഞ്ചരിക്കാം. പട്ടികയില്‍ നാലാം സ്ഥാനത്താണ് ബ്രിട്ടണ്‍. 191 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ബ്രിട്ടണിന്റെ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് യാത്ര ചെയ്യാം.

You may also like

error: Content is protected !!
Join Our WhatsApp Group