Home കർണാടക സ്‌കൂളില്‍ തുടങ്ങിയ പിടിഎ മീറ്റിംഗ് ഓഫീസിലും! മാനേജരോട് മകളുടെ പെരുമാറ്റത്തെക്കുറിച്ച്‌ ചോദിച്ച്‌ മാതാപിതാക്കള്‍, പൊട്ടിച്ചിരിച്ച്‌ നെറ്റീസണ്‍സ്

സ്‌കൂളില്‍ തുടങ്ങിയ പിടിഎ മീറ്റിംഗ് ഓഫീസിലും! മാനേജരോട് മകളുടെ പെരുമാറ്റത്തെക്കുറിച്ച്‌ ചോദിച്ച്‌ മാതാപിതാക്കള്‍, പൊട്ടിച്ചിരിച്ച്‌ നെറ്റീസണ്‍സ്

by ടാർസ്യുസ്

ബെംഗളൂരു: സ്‌കൂളില്‍ പഠിക്കുമ്പോള്‍ പി.ടി.എ മീറ്റിങ്ങുകള്‍ പലര്‍ക്കും പേടിയുള്ള കാര്യമായിരുന്നു. എന്നാല്‍ ജോലി കിട്ടി വലിയ ഓഫീസില്‍ എത്തുമ്പോഴും മാതാപിതാക്കള്‍ ഇതേ രീതി തുടര്‍ന്നാലോ?

ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന തേജസ്വിനി ആനന്ദ് എന്ന യുവതിക്കാണ് ഇത്തരത്തില്‍ രസകരമായ ഒരു അനുഭവം ഉണ്ടായത്.തേജസ്വിനിയുടെ ഓഫീസ് സന്ദര്‍ശിക്കാനെത്തിയ മാതാപിതാക്കള്‍ നേരെ പോയത് അവളുടെ മാനേജറുടെ അടുത്തേക്കാണ്. ഓഫീസിലെ വിശേഷങ്ങള്‍ ചോദിക്കുന്നതിന് പകരം മകളുടെ സ്വഭാവത്തെക്കുറിച്ചും പെരുമാറ്റത്തെക്കുറിച്ചും അവര്‍ മാനേജരോട് അന്വേഷിച്ചു. സ്‌കൂളിലെ പഴയ ശീലം മാതാപിതാക്കള്‍ ഓഫീസിലും ആവര്‍ത്തിച്ചതോടെ തേജസ്വിനി ആകെ അമ്പരന്നുപോയി.

‘എന്റെ മാതാപിതാക്കള്‍ മാനേജരോട് എന്റെ പെരുമാറ്റത്തെക്കുറിച്ച്‌ ചോദിക്കുന്നു, സ്‌കൂളില്‍ തുടങ്ങിയ ഈ പി.ടി.എ മീറ്റിങ് ഇവിടെയും തീരുന്നില്ല’ എന്ന രസകരമായ കുറിപ്പോടെയാണ് തേജസ്വിനി ഈ വീഡിയോ പങ്കുവെച്ചത്. ‘തനി നാടന്‍ മാതാപിതാക്കള്‍’ എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി മാറി.മക്കള്‍ എത്ര വളര്‍ന്നാലും മാതാപിതാക്കള്‍ക്ക് അവര്‍ എന്നും കുട്ടികളായിരിക്കുമെന്ന് വീഡിയോ കണ്ട പലരും കമന്റ് ചെയ്തു. ഇതൊരു ഓഫീസ് മീറ്റിങ്ങാണോ അതോ സ്‌കൂളിലെ മീറ്റിങ്ങാണോ എന്ന് മാനേജര്‍ പോലും സംശയിച്ചു കാണുമെന്ന് ചിലര്‍ തമാശയായി കുറിച്ചു. ഏതായാലും ഈ വ്യത്യസ്തമായ ഓഫീസ് സന്ദര്‍ശനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group