Home Featured ക്യാബിനില്‍ നിന്ന് ദുര്‍ഗന്ധം; ബംഗളുരുവിലേക്ക് പറന്ന ആകാശ എയര്‍ തിരിച്ചിറക്കി

ക്യാബിനില്‍ നിന്ന് ദുര്‍ഗന്ധം; ബംഗളുരുവിലേക്ക് പറന്ന ആകാശ എയര്‍ തിരിച്ചിറക്കി

മുംബൈ: പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് മുംബൈയില്‍ നിന്ന് ബംഗളുരുവിലേക്ക് പോകുകയായിരുന്ന ആകാശ എയര്‍ തിരിച്ചിറക്കി.ആകാശ എയര്‍ ബോയിംഗ് 737MAX വിമാനമാണ് ക്യാബിനില്‍ നിന്ന് കത്തുന്ന ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷിതമായി തിരിച്ചിറക്കിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പക്ഷി ഇടിച്ചതാണ് ദുര്‍ഗന്ധത്തിന് കാരണമെന്ന് കണ്ടെത്തിയതായി മുതിര്‍ന്ന ഡിജിസിഎ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ക്യാബിനില്‍ നിന്ന് കത്തുന്ന ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് ഫ്‌ളൈറ്റ് എകെജെ-1103 എയര്‍ തിരിച്ചിറക്കി. എഞ്ചിന്‍ പാരാമീറ്ററുകള്‍ ഉള്‍പ്പെടെ മറ്റ് അസാധാരണമായതൊന്നും നിരീക്ഷിക്കപ്പെട്ടിട്ടില്ല. പരിശോധനക്കിടെ എഞ്ചിന്‍ നമ്ബര്‍ 1ല്‍ പക്ഷിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. പക്ഷി ഇടിച്ചതിനെ തുടര്‍ന്നാണ് കത്തുന്ന മണം വമിച്ചതെന്നും ഡിജിസിഎ ഉദ്യോഗസ്ഥന്‍ അറിയിച്ചു. അതേസമയം ആകാശ എയര്‍ലൈന്‍ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരണം അറിയിച്ചിട്ടില്ല.

നീ പുഞ്ചിരിക്കുന്നതും സന്തോഷവതിയായിരിക്കുന്നുതും എനിക്ക് കാണണം’; മകള്‍ക്ക് പിറന്നാള്‍ ആശംസകളുമായി സണ്ണി ലിയോണി

മകള്‍ നിഷയ്ക്ക് പിറന്നാള്‍ ആശംസക​ളുമായി ബോളിവുഡ് താരം സണ്ണി ലിയോണി. സമൂഹ മാധ്യമങ്ങളിലൂടെ സണ്ണി ലിയോണിയും മകളുമായുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്.എന്റെ നിഷയ്ക്ക് ഏഴാം ജന്മദിനാശംസകള്‍, ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു. നീ എപ്പോഴുത്തേയും പോലെ പുഞ്ചിരിക്കുന്നതും തിളങ്ങുന്നതും സന്തോഷവതിയായിരിക്കുന്നുതും കാണാനാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത്,’ എന്നാണ് താരം കുറിച്ചത്.സണ്ണി ലിയോണ്‍-ഡാനിയല്‍ വെബ്ബര്‍ ദമ്ബതിമാര്‍ക്ക് മൂന്ന് കുട്ടികളാണുള്ളത്. നിഷയാണ് ഇരുവരുടേയും ആ​ദ്യത്തെ കുട്ടി.

2017 ലാണ് സണ്ണി ലിയോണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ചേര്‍ന്ന് ​ഒന്നര വയസ് പ്രായമുള്ള നിഷയെ ദത്തെടുക്കുന്നത്. ഒരു അനാഥാലയത്തില്‍ സണ്ണി ലിയോണി സന്ദര്‍ശനം നടത്തിയപ്പോഴാണ് കുഞ്ഞിനെ ദത്തെടുക്കാനുള്ള അപേക്ഷ നല്‍കിയത്. തുടര്‍ന്ന് സരോഗസിയിലൂടെ നോഹ്, അഷര്‍ എന്നീ ഇരട്ടക്കുട്ടികളേയും സ്വീകരിച്ചു.മക്കള്‍ക്ക് അവരവരുടേതായ വ്യക്തി സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് സണ്ണിയും വെബ്ബറും.

അതുകൊണ്ട് തന്നെ തങ്ങളുടെ മകള്‍ നിഷയെ ദത്തെടുത്തിനെ കുറിച്ച്‌ മറച്ച്‌ വെക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും ദത്തെടുക്കലിന്റെ പേപ്പറുകള്‍ മുതല്‍ എല്ലാം അവളെ കാണിക്കും എന്നും ഇരുവരും ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നിഷയുടെ അമ്മ ഉപേക്ഷിച്ചതല്ലെന്ന് അവള്‍ അറിയണം. അവര്‍ മകളെ ഒമ്ബത് മാസം വയറ്റില്‍ ചുമന്നതാണ്. ഞാന്‍ നിഷയുടെ യഥാര്‍ത്ഥ അമ്മയല്ല, പക്ഷെ അവളുടെ ആത്മാവുമായാണ് ഞാന്‍ അത്രമേല്‍ ബന്ധപ്പെട്ടിരിക്കുന്നു എന്നും സണ്ണി പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group