ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടം. 350ലേറെ പേര്‍ക്ക് ഗുരുതര പരിക്ക്. അപകടത്തില്‍ 50 യാത്രക്കാര്‍ മരിച്ചതായി ഹിന്ദുസ്ഥാൻ ടൈസ് റിപ്പോര്‍ട്ട് ചെയ്തു.സംഭവ സ്ഥലത്ത് ദേശീയ ദുരന്ത പ്രതിരോധ സേനയുടെയും സംസ്ഥാന ദുരന്ത പ്രതിരോധ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.വൈകീട്ട് 7.20ന് ബാലസോറിലെ ബഹനാഗ റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. പരിക്കേറ്റവരെ സോറോ, ഗോപാല്‍പുര്‍ എന്നിവിടങ്ങളിലെ സമൂഹികാരോഗ്യ കേന്ദ്രത്തിലും ഖന്തപദ പ്രൈമറി ആരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറി അറിയിച്ചു.
പശ്ചിമ ബംഗാളിലെ ഷാലിമാറില്‍ നിന്നും തമിഴ്നാട്ടിലെ ചെന്നൈയിലേക്ക് സര്‍വീസ് നടത്തുന്ന കൊറോമണ്ടേല്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും (12841) ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. കൊറോമണ്ടേല്‍ എക്സ്പ്രസിന്‍റെ 12 ബോഗികള്‍ പാളം തെറ്റി. മറിഞ്ഞ ബോഗിക്കുള്ളില്‍ യാത്രക്കാര്‍ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷവും പരിക്കേറ്റവര്‍ക്ക് 2 ലക്ഷവും ചെറിയ പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വീറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഹെല്‍പ് നമ്ബര്‍ സൗകര്യം ഏര്‍പ്പെടുത്തി:
ബംഗാള്‍ ഹെല്‍പ് നമ്ബര്‍: 033- 22143526/ 22535185ഹൗറ: 033-26382217ഖരഗ്പൂര്‍: 8972073925 & 9332392339ബാലസോര്‍: 8249591559 & 7978418322ഷാലിമര്‍: 9903370746താല്‍കാലിക ഹെല്‍പ് നമ്ബര്‍: 044- 2535 4771
ദൈവത്തിന്റെ സ്വന്തം നാടായ കേരളം തൊട്ടടുത്താണ്, പെട്രോള്‍ ഇവിടെ നിന്നടിച്ചോളൂ’; വൈറലായി പരസ്യ ബോര്‍ഡ്
കേരള -കര്‍ണാടക അതിര്‍ത്തി പ്രദേശത്തെ ഒരു ഫ്ലക്സ് ബോര്‍ഡ് സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പെട്രോള്‍ പമ്ബ് സ്ഥാപിച്ച പരസ്യ ബോര്‍ഡാണ് ചര്‍ച്ചയാകുന്നത്.കേരള-കര്‍ണാടക അതിര്‍ത്തി ചെക്പോസ്റ്റിന്റെ ഒന്നരകിലോമീറ്റര്‍ മാത്രം അകലെയുള്ള സോമേശ്വര ഉചിലത്തെ ബിപിസിഎല്‍ പെട്രോള്‍ പമ്ബാണ് പരസ്യബോര്‍ഡ് സ്ഥാപിച്ചത്. ഒന്നര കിലോമീറ്റര്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് പ്രവേശിക്കും. നിങ്ങളുടെ ഇന്ധന ടാങ്കുകള്‍ നിറയ്ക്കാൻ ഉചിതമായ സമയവും സ്ഥലവും ഇതാണ്- എന്നതാണ് പരസ്യവാചകം.
പെട്രോളിന് 7.80 രൂപയും ഡീസലിന് 10.68 രൂപയും ലാഭിക്കാമെന്നും പറയുന്നു. നിരവധി പേരാണ് ഈ പരസ്യബോര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. നേരത്തെ ഇന്ധനവിലയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതിയില്‍നിന്ന് അഞ്ച് രൂപ കുറച്ചിരുന്നു. പുറമെ, കേരള സര്‍ക്കാര്‍ ഇന്ധനത്തിന് രണ്ട് രൂപ സെസ് കൂടി ഏര്‍പ്പെടുത്തിയതോടുകൂടിയാണ് വിലയില്‍ രണ്ട് സംസ്ഥാനങ്ങളിലും വ്യത്യാസം വന്നത്.
ഇന്ധന വില വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാറാണെന്നും അതുകൊണ്ടുതന്നെ കേരളം കുറയ്ക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം.