ഒക്ടോബര്‍ മാസത്തെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു.ആര്‍ബിഐയുടെ പട്ടിക അനുസരിച്ച്, ഒക്ടോബര്‍ മാസത്തില്‍ 21 ദിവസം പൊതു-സ്വകാര്യ മേഖലയിലെ ബാങ്കുകള്‍ക്ക് അവധിയാണ്. സംസ്ഥാനങ്ങള്‍ക്കനുസരിച്ച് എല്ലാ പൊതു അവധി ദിവസങ്ങളിലും ചില പ്രാദേശിക അവധി ദിവസങ്ങളിലും ബാങ്കുകള്‍ അടച്ചിടും.
അതാത് സംസ്ഥാന സര്‍ക്കാരുകളാണ് പ്രാദേശിക സംസ്ഥാന അവധികള്‍ തീരുമാനിക്കുന്നത്. അതിനാല്‍ നിങ്ങള്‍ക്ക് എന്തെങ്കിലും ബാങ്ക് ഇടപാടുകള്‍ നടത്താനുണ്ടെങ്കില്‍, ഒക്ടോബര്‍ മാസത്തിലെ അവധി ദിവസങ്ങളുടെ പട്ടിക പരിശോധിക്കുക.
2022 ഒക്ടോബര്‍ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ പട്ടിക
ഒക്ടോബര്‍ 1 – ബാങ്ക് അക്കൗണ്ടുകളുടെ അര്‍ദ്ധവാര്‍ഷിക ക്ലോസിംഗ് (ഗാങ്‌ടോക്ക്)
ഒക്ടോബര്‍ 2 – ഗാന്ധി ജയന്തി, ഞായറാഴ്ച
ഒക്ടോബര്‍ 3 – ദുര്‍ഗാപൂജ (അഗര്‍ത്തല, ഭുവനേശ്വര്‍, ഗുവാഹത്തി, ഇംഫാല്‍, കൊല്‍ക്കത്ത, പട്‌ന, റാഞ്ചി)
ഒക്ടോബര്‍ 4 – ദുര്‍ഗാപൂജ/ദസറ/ആയുധ പൂജ/ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മോത്സവം (അഗര്‍ത്തല, ബംഗളൂരു, ഭുവനേശ്വര്‍, ചെന്നൈ, ഗാംഗ്ടോക്ക്, ഗുവാഹത്തി, കാണ്‍പൂര്‍, കൊച്ചി, കൊല്‍ക്കത്ത, ലഖ്നൗ, പട്ന, റാഞ്ചി, ഷില്ലോങ്, തിരുവനന്തപുരം)
ഒക്ടോബര്‍ 5 – ദുര്‍ഗാപൂജ/ദസറ/ശ്രീമന്ത ശങ്കര്‍ദേവയുടെ ജന്മോത്സവം
ഒക്ടോബര്‍ 6 – ദുര്‍ഗാപൂജ (ഗാങ്‌ടോക്ക്)
ഒക്ടോബര്‍ 7 – ദുര്‍ഗാ പൂജ (ഗാങ്‌ടോക്ക്)
ഒക്ടോബര്‍ 8 – രണ്ടാം ശനിയാഴ്ച, മിലാദ്-ഇ-ഷെരീഫ്/ഈദ്-ഇ-മിലാദ്-ഉല്‍-നബി (ഭോപ്പാല്‍, ജമ്മു, കൊച്ചി, ശ്രീനഗര്‍, തിരുവനന്തപുരം)
ഒക്ടോബര്‍ 9 – ഞായറാഴ്ച
ഒക്ടോബര്‍ 13 – കര്‍വാ ചൗത്ത് (ഷിംല)
ഒക്ടോബര്‍ 14 – ഈദ്-ഇ-മിലാദ്-ഉല്‍-നബി ദിനത്തിന് (ജമ്മു, ശ്രീനഗര്‍) ശേഷം വരുന്ന വെള്ളിയാഴ്ച
ഒക്ടോബര്‍ 16 – ഞായറാഴ്ച
ഒക്ടോബര്‍ 18 – കതി ബിഹു (ഗുവാഹത്തി)
ഒക്ടോബര്‍ 22 – നാലാം ശനിയാഴ്ച
ഒക്ടോബര്‍ 23 – ഞായറാഴ്ച
ഒക്ടോബര്‍ 24 – കാളി പൂജ/ദീപാവലി
ഒക്ടോബര്‍ 25 – ലക്ഷ്മി പൂജ/ദീപാവലി/ഗോവര്‍ദ്ധന്‍ പൂജ (ഗാങ്‌ടോക്ക്, ഹൈദരാബാദ്, ഇംഫാല്‍, ജയ്പൂര്‍)
ഒക്ടോബര്‍ 26 – ഗോവര്‍ദ്ധന്‍ പൂജ/ഭായ് ദൂജ്/ദീപാവലി/വിക്രം സംവന്ത് പുതുവത്സര ദിനം (അഹമ്മദാബാദ്, ബേലാപൂര്‍, ബംഗളൂരു, ഡെറാഡൂണ്‍, ഗാംഗ്ടോക്ക്, ജമ്മു, കാണ്‍പൂര്‍, ലഖ്നൗ, മുംബൈ, നാഗ്പൂര്‍, ഷിംല, ശ്രീനഗര്‍)
ഒക്ടോബര്‍ 27 – ഭായ് ദൂജ്/ലക്ഷ്മി പൂജ/ദീപാവലി (ഗാങ്‌ടോക്ക്, ഇംഫാല്‍, കാണ്‍പൂര്‍, ലഖ്‌നൗ)
ഒക്ടോബര്‍ 30 – ഞായറാഴ്ചഒക്ടോബര്‍ 31 – സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം/സൂര്യ പഷ്ടി ദല ഛത്ത്/ഛത് പൂജ (അഹമ്മദാബാദ്, പട്‌ന, റാഞ്ചി
ഒക്ടോബര്‍ 31 – സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിനം/സൂര്യ പഷ്ടി ദല ഛത്ത്/ഛത് പൂജ (അഹമ്മദാബാദ്, പട്‌ന, റാഞ്ചി)
വിവിധ സംസ്ഥാനങ്ങളിലായിഒക്ടോബര്‍ മാസത്തില്‍ 21 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെങ്കിലും ഓണ്‍ലൈന്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമായിരിക്കും. ഉപഭോക്താക്കള്‍ക്ക് ബാങ്ക് മുഖാന്തിരം പണം നിക്ഷേപിക്കാനോ പിന്‍വലിക്കാനോ കഴിയില്ലെങ്കിലും മറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.
ഒരോയൊരു ടാറ്റ; ഏറ്റവും മികച്ച ബ്രാന്‍ഡ്; എട്ടുവര്‍ഷത്തിന് ശേഷം ചരിത്രനേട്ടം; പിന്തുണച്ചത് ഡിജിറ്റല്‍ കൈമാറ്റം; പട്ടികയുമായി ദി കാന്‍ഡാര്‍ ബ്രാന്‍ഡ്‌സ്
മുംബൈ: ഇന്ത്യയിലെ ഏറ്റവും മികച്ച ബ്രാന്‍ഡുകളുടെ തെരഞ്ഞെടുപ്പില്‍ ഒന്നാമതെത്തി ടാറ്റ. ദി കാന്‍ഡാര്‍ ബ്രാന്‍ഡ്സ് 75 മികച്ച ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ പട്ടിക കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.അതിലാണ് ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്(ടി.സി.എസ്) ഒന്നാമതെത്തിയിരിക്കുന്നത്.രണ്ടാം സ്ഥാനത്ത് എച്ച്.ഡി.എഫ്.സി ബാങ്കാണ് ഉള്ളത്. ഇന്‍ഫോസിസ്, എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എല്‍.ഐ.സി, കൊടക് മഹീന്ദ്ര ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ ബ്രാന്‍ഡുകളാണ് തൊട്ട് പിറകിലായി ഉള്ളത്.
ഇന്ത്യയിലെ ടെലികോം രംഗം മാറ്റിമറിച്ച റിലയന്‍സ് ജിയോ പത്താം സ്ഥാനത്തും എത്തിയിട്ടുണ്ട്.എച്ച്.ഡി.എഫ്.സി ബാങ്ക് കഴിഞ്ഞ എട്ടു വര്‍ഷം കുത്തകയായി വച്ചിരുന്ന സ്ഥാനമാണ് ടാറ്റ സ്വന്തമാക്കിയത്. 2014 ലാണ് കാന്‍ഡര്‍ ബ്രാന്‍ഡ് ഇന്ത്യ റാങ്കിംഗ് തുടങ്ങിയത്. അന്ന് മുതല്‍ ഇവര്‍ കൈവശം വെച്ചിരുന്ന ഈ സ്ഥാനത്തേക്കാണ് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് എത്തിയിരിക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങളുടെ ആവശ്യം കോവിഡിന് ശേഷം വര്‍ധിച്ചുവരികയാണ്.
ഈ മാറ്റമാണ് ടിസിഎസിന് നേട്ടമായത് എന്നാണ് പറയുന്നത്.2020 നും 2022നും ഇടയില്‍ 212 ശതമാനമാണ് ടി.സി.എസിന്റെ ബ്രാന്‍ഡ് വാല്യു വര്‍ധിപ്പിച്ചിരിക്കുന്നത്. 45.519 ബില്യണ്‍ ഡോളറാണ് ടാറ്റയുടെ മൂല്യം. എച്ച്.ഡി.എഫ്.സിയാണ് രണ്ടാം സ്ഥാനത്ത്. 32.75 ഡോളറാണ് എച്ച്.ഡി.എഫ്.സിയുടെ മൂല്യം.
ആദ്യ പത്തിലുള്ള എസ്.ബി.ഐ , കൊടക് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ എന്നിവയ്ക്ക് 13.63 ബില്യണ്‍ ഡോളര്‍, 11.9 ബില്യണ്‍ ഡോളര്‍, 11 ബില്യണ്‍ ഡോളര്‍ എന്നിങ്ങനെയാണ് ബ്രാന്‍ഡ് മൂല്യം. ഇതില്‍ ജിയോയുടെ മൂല്യം 10.7 ബില്യനാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.