നയൻതാര(Nayanthara) കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന് ‘ഒ2’വിന്റെ(O2 ) ടീസർ റിലീസ് ചെയ്തു. സസ്പെൻസ് ത്രില്ലറായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിഎസ് വിഘ്‌നേശ് ആണ്. ബസ് അപകടത്തിൽപ്പെട്ട് അഗാധമായ താഴ്ചയിലേക്ക് പോകുകയും അവിടെ നിന്ന് രക്ഷപ്പെടാൻ വേണ്ടിയുളള പോരാട്ടവുമാണ് ചിത്രമെന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്. ‘ഒ2’വിൽ ജാഫർ ഇടുക്കിയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡ്രീം വാരിയർ പിക്‌ചേഴ്‌സാണ് ചിത്രം നിർമ്മിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സിനിമ റിലീസ് ചെയ്യുക. ‘ഒ2’വിന്റെ സംഗീതം വിശാൽ ചന്ദ്രശേഖറും ഡിഒപി തമിഴ് എ അഴകൻ, എഡിറ്റിംഗ് സെൽവ ആർ കെ എന്നിവരാണ്. 2016ൽ കാർത്തി നായകനായി എത്തിയ ‘കാഷ്‌മോര’ എന്ന ചിത്രത്തിന് ശേഷം നയൻതാര പ്രൊഡക്ഷൻ ഹൗസുമായി ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ‘ഒ2’.
അതേസമയം, ‘കാതുവാക്കുള രണ്ടു കാതൽ’ ആണ് നയൻതാരയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിഘ്നേഷ് ശിവൻ ആണ് സംവിധാനം. ത്രികോണ പ്രണയകഥയാണ് ചിത്രം പറയുന്നത്. റാംബോ എന്ന കഥാപാത്രമായാണ് വിജയ് സേതുപതി ചിത്രത്തിൽ എത്തുന്നത്. നയൻതാര കൺമണിയായും സാമന്ത ഖദീജ എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ആദ്യമായാണ് സാമന്തയും നയൻതാരയും ഒരുമിച്ച് ഒരു ചിത്രത്തിൽ അഭിനയിക്കുന്നത്.