Home Featured മതവികാരം വ്രണപ്പെടുത്തുന്നു; അന്നപൂരണി പിന്‍വലിച്ച്‌ നെറ്റ്ഫ്‌ലിക്‌സ്

മതവികാരം വ്രണപ്പെടുത്തുന്നു; അന്നപൂരണി പിന്‍വലിച്ച്‌ നെറ്റ്ഫ്‌ലിക്‌സ്

നയന്‍താര പ്രധാനകഥാപാത്രമായി എത്തുന്ന ‘അന്നപൂരണി-ദ ഗോഡസ് ഓഫ് ഫുഡ്’ എന്ന തമിഴ് ചിത്രം പിന്‍വലിച്ച്‌ നെറ്റ്ഫ്‌ലിക്‌സ്.മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ചിത്രത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് നെറ്റ്ഫ്‌ലിക്‌സ് തങ്ങളുടെ പ്ലാറ്റ്്‌ഫോമില്‍ നിന്നും ചിത്രം പിന്‍വലിച്ചത്. സിനിമ ഹിന്ദുമതവിശ്വാസത്തെ വ്രണപ്പെടുത്തുന്നുവെന്ന പരാതിയില്‍ നേരത്തെ മുംബൈ പോലീസ് കേസെടുത്തിരുന്നു.നയന്‍താര, സിനിമയുടെ സംവിധായകന്‍ നിലേഷ് കൃഷ്ണ, നായകന്‍ ജയ് എന്നിവരുടെയും നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും പേരിലായിരുന്നു കേസ്.

ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതും ഹിന്ദുമതത്തെ അവഹേളിക്കുന്നതുമാണ് സിനിമ എന്നുകാണിച്ച്‌ രമേഷ് സോളങ്കിയാണ് മുംബൈയിലെ എല്‍.ടി. മാര്‍ഗ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.ക്ഷേത്രപൂജാരിയുടെ മകള്‍ ഹിജാബ് ധരിച്ച്‌ നിസ്‌കരിക്കുന്നതും ബിരിയാണിവെക്കുന്നതുമായ ദൃശ്യങ്ങള്‍ സിനിമയിലുണ്ട്. ഡിസംബര്‍ ഒന്നിന് തിയേറ്ററില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 29-നാണ് നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തത്.

വാടക ഗര്‍ഭധാരണം: പുറത്തുനിന്ന് അണ്ഡം സ്വീകരിക്കാൻ 7 ദമ്ബതികള്‍ക്ക് സുപ്രീംകോടതി അനുമതി

വാടക ഗര്‍ഭ ധാരണത്തിനായി പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് വിലക്കുന്ന കേന്ദ്ര ചട്ടം ഏഴ് ദമ്ബതികള്‍ക്കായി സുപ്രീം കോടതി സ്റ്റേ ചെയ്തു.വാടക ഗര്‍ഭധാരണവുമായി മുന്നോട്ടു പോകാൻ അസാധാരണമായ ഉത്തരവിലൂടെ ജസ്റ്റിസ് ബി. വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ദമ്ബതികള്‍ക്ക് അനുമതി നല്‍കി. പുറത്തുനിന്ന് അണ്ഡം സ്വീകരിക്കുന്നത് വിലക്കുന്ന കേന്ദ്രചട്ടം പൂര്‍ണമായും സ്റ്റേ ചെയ്തേക്കും എന്ന സൂചനയും ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, സഞ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് നല്‍കി. വാടക ഗര്‍ഭധാരണ (നിയന്ത്രണ) നിയമത്തിലെ ചട്ടങ്ങളില്‍ 2023 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ട് വന്നിരുന്നു.

ഭേദഗതി പ്രകാരം വാടക ഗര്‍ഭധാരണത്തിനായി ശ്രമിക്കുന്ന ദമ്ബതികള്‍ സ്വന്തം ബീജവും അണ്ഡവും മാത്രമേ അതിനായി ഉപയോഗിക്കാവൂ. പുറത്തുനിന്ന് നിന്ന് അണ്ഡം സ്വീകരിക്കുന്നത് ചട്ടത്തിലെ ഏഴാം വകുപ്പ് പ്രകാരം നിരോധിച്ചിരുന്നു. ഇതിന് എതിരെയാണ് 12 ദമ്ബതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഇതില്‍ ഏഴ് ദമ്ബതികള്‍ക്കാണ് പുറത്തുനിന്ന് അണ്ഡം സ്വീകരിക്കാൻ സുപ്രീം കോടതി അനുമതി നല്‍കിയത്. സുപ്രീം കോടതിയെ സമീപിച്ച സ്ത്രീകള്‍ അണ്ഡം ഉല്‍പ്പാദിപ്പിക്കാൻ കഴിയില്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിക്ക് കൈമാറിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ ചട്ടത്തില്‍ ഭേദഗതി കൊണ്ട് വരുന്നതിന് മുമ്ബുതന്നെ വാടക ഗര്‍ഭധാരണ നടപടികളുമായി തങ്ങള്‍ മുന്നോട്ട് പോയിരുന്നുവെന്നും, അതിനാല്‍ ആ നടപടികള്‍ പൂര്‍ത്തിയാക്കാൻ അനുമതി നല്‍കണം എന്നുമായിരുന്നു ദമ്ബതികളുടെ വാദം.

2021 -ലെ നിയമത്തിന്റെ വ്യവസ്ഥകള്‍ക്ക് എതിരാണ് ചട്ടത്തിലെ നിര്‍ദേശം എന്നും ഹര്‍ജിക്കാര്‍ വാദിച്ചു. വാടക ഗര്‍ഭധാരണത്തിന് ചട്ടത്തില്‍ നിഷ്കര്ഷിച്ചിരിക്കുന്ന പരമാവധി പ്രായം 50 ആണ്. അതിനാല്‍ തങ്ങളുടെ അപേക്ഷയില്‍ അടിയന്തിര ഉത്തരവ് വേണമെന്നും ദമ്ബതികള്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.ചട്ടത്തില്‍ ഭേദഗതി കൊണ്ട് വരുന്ന കാര്യം പരിഗണനയില്‍ ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group