ബംഗളൂരുവില്‍ നഴ്സിങ് വിദ്യാർഥിനിയായ വായ്പൂര് സ്വദേശിനി നാട്ടിലേക്കുള്ള യാത്രക്കിടെ ട്രെയിനില്‍നിന്ന് വീണ് മരിച്ചു.വായ്പൂര് ശബരിപൊയ്കയില്‍ സജികുമാറിന്റെയും മഞ്ജുവിന്റെയും മകള്‍ കൃഷ്ണപ്രിയ (20) ആണ് മരിച്ചത്. ബംഗളൂരുവില്‍ 2ാം വർഷ നഴ്സിങ് വിദ്യാർഥിനിയായ കൃഷ്ണപ്രിയ നാട്ടിലേക്ക് യാത്ര തിരിച്ചതായിരുന്നു. കോയമ്ബത്തൂർ പോത്തന്നൂരിനും മദുക്കരയ്ക്കും ഇടയില്‍വച്ചാണ് ട്രെയിനില്‍നിന്ന് വീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്നലെ രാവിലെ 8ന് മരിച്ചു. സഹോദരൻ: എസ്.ആകാശ്. സംസ്കാരം പിന്നീട്.
ലൈംഗികാതിക്രമത്തിന് തമിഴ്നാട്ടില്‍ അഞ്ചു വര്‍ഷത്തേക്ക് സിനിമ വിലക്ക്
തമിഴ് സിനിമാ മേഖലയില്‍ ലൈംഗികാതിക്രമങ്ങള്‍ നടത്തുന്നവരെ അഞ്ച് വർഷത്തേക്ക് വിലക്കാൻ തമിഴ് നടികർ സംഘം.സമഗ്രമായ അന്വേഷണത്തിന് ശേഷം പരാതി സത്യമാണെന്ന് തെളിഞ്ഞാല്‍ മാത്രമായിരിക്കും നടപടി. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.ദക്ഷിണേന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ (തമിഴ് നടികർ സംഘം) ആഭ്യന്തര സമിതിയാണ് ശിപാർശ പാസാക്കിയത്. നടികർ സംഘത്തിന്റെ അടുത്ത യോഗത്തില്‍ സമിതി ശിപാർശകള്‍ പരിഗണിക്കും.
പരാതികള്‍ പരിഗണിക്കുന്നതിന് നിയമസഹായവും നല്‍കും. ആരോപണവിധേയന് ആദ്യം മുന്നറിയിപ്പ് നല്‍കും. അതിനുശേഷം പരാതിയില്‍ കഴമ്ബുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. ഫോണിലൂടെയോ ഇ-മെയിലിലോ പരാതികള്‍ അറിയിക്കാം. മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തുന്നതിന് പകരം പരാതി കമ്മിറ്റിയില്‍ സമർപ്പിക്കാനാണ് നിർദേശം. അഭിനേതാക്കള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എതിരെ യൂട്യൂബ് ചാനലുകള്‍ സംപ്രേഷണംചെയ്യുന്ന അപകീർത്തികരമായ റിപ്പോർട്ടുകള്‍ക്കെതിരെ സൈബർ ക്രൈം പൊലീസില്‍ പരാതി നല്‍കാൻ ആഗ്രഹിക്കുന്നവർക്ക് പിന്തുണ നല്‍കും.