Home Featured ബംഗളൂരു: ഡോക്ടര്‍ ചമഞ്ഞ് രോഗിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം: നഴ്സ് അറസ്റ്റില്‍

ബംഗളൂരു: ഡോക്ടര്‍ ചമഞ്ഞ് രോഗിയുടെ സ്വര്‍ണം കവര്‍ന്ന സംഭവം: നഴ്സ് അറസ്റ്റില്‍

ബംഗളൂരു: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി വേഷം മാറിയെത്തി രോഗിയുടെ സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ നഴ്സ് അറസ്റ്റില്‍.നഴ്സായ ലക്ഷ്മിയാണ് അറസ്റ്റിലായത്.കാമുകന്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം പണത്തിനായി ഭീഷണിപ്പെടുത്തിയിരുന്നതായും ഇതിനായി പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്നും യുവതി അശോക് നഗര്‍ പൊലീസിനോട് പറഞ്ഞു.യുവതിയുടെ കാമുകനുവേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

യുവതിയുടെ മൊഴി ശരിയാണോ എന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.ഡോക്ടറുടെ കോട്ടും മറ്റും ധരിച്ചെത്തിയ 35 കാരി ഒന്നാം നിലയിലെ വാര്‍ഡില്‍ നിന്ന് രോഗിയായ 72 കാരി സാറയുടെ ആഭരണം കവരുകയായിരുന്നു. രോഗിയുടെ മകന്‍ രമേശ് കുമാറിനോട് റൂമിന് പുറത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ട ശേഷം പത്തു മിനിറ്റിന് ശേഷം മുറിയില്‍നിന്ന് തിരിച്ചുപോയി.അല്‍പം കഴിഞ്ഞ് ഒരു നഴ്സ് വന്ന് രോഗിയുടെ രക്തസാമ്ബ്ള്‍ പരിശോധനക്കായി എടുക്കേണ്ടതുണ്ടെന്ന് അറിയിച്ചപ്പോള്‍ ഡോക്ടര്‍ വന്നുപോയതായി മകന്‍ അറിയിച്ചു.

തുടര്‍ന്ന് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് രോഗിയുടെ അഞ്ചു ഗ്രാം വരുന്ന സ്വര്‍ണ വളയും 41 ഗ്രാം വരുന്ന സ്വര്‍ണമാലയും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്.ഇതേ ആശുപത്രിയില്‍നിന്ന് 58 കാരിയായ കോമള്‍ എന്ന രോഗിയുടെ സ്വര്‍ണമാലയും നഷ്ടപ്പെട്ടതായി പിന്നീട് കണ്ടെത്തിയിരുന്നു. ഡോക്ടറുടെ വേഷത്തില്‍ യുവതി ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതും തിരിച്ചിറങ്ങുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലുണ്ടായിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

ക്രിസ്ത്യന്‍ സമുദായത്തെ സ്വാധീനിക്കാന്‍ പുതിയ തന്ത്രവുമായി ബിജെപി

2023ലെ വിഷുവിന് കേരളത്തിലെ ക്രിസ്ത്യന്‍ കുടുംബങ്ങള്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ വിരുന്നൂട്ടുമെന്ന് ബിജെപി സംസ്ഥാന പ്രഭാരിയും മുന്‍ കേന്ദ്ര മന്ത്രിയുമായ പ്രകാശ് ജാവേദ്ക്കര്‍.സ്വന്തം വീടുകളില്‍ ബിജെപി ക്രിസ്ത്യന്‍ കുടുംബങ്ങള്‍ വിരുന്നൊരുക്കുമെന്ന് ദില്ലിയില്‍ മലയാളി മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് അദ്ദേഹം വ്യക്തമാക്കിയത്.2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അഞ്ച് മണ്ഡലങ്ങളിലെങ്കിലും ബിജെപി ജയിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാന്‍ എന്‍ഡിഎ പു:നസംഘടനക്കായി വിവിധ പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കേരളത്തില്‍ 36 ശതമാനത്തിന്റെ പിന്തുണയുണ്ടായിട്ടും 12 ശതമാനം വോട്ടുവിഹിതമേ നേടാന്‍ കഴിഞ്ഞുള്ളു. വൈകാതെ കേരളത്തില്‍ പാര്‍ട്ടി ഒരു ഒഴിവാക്കാന്‍ കഴിയാത്ത ശക്തിയാകും. കേരളം കൂടുതല്‍ വികസനം അര്‍ഹിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പ്രത്യേക ക്യാമ്ബയിന്‍ രണ്ട് മാസത്തിനകം സംസ്ഥാനത്ത് പൂര്‍ത്തിയാക്കുമെന്നും ജാവ്ദേക്കര്‍ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group