ഇത്തവണത്തെ Onam Release പ്രധാന ചിത്രമാണ് ‘നുണക്കുഴി’. ബേസില്‍ ജോസഫ് നായകനായ മലയാള ചിത്രം OTT Release പ്രഖ്യാപിച്ചു.ജീത്തു ജോസഫ് സംവിധാനം ചെയ്ത കോമഡി എന്റർടെയിനറാണ് നുണക്കുഴി . ഓണം റിലീസായി ചിത്രം ഇനി ഒടിടിയില്‍ ആസ്വദിക്കാം.തിയേറ്ററുകളില്‍ നുണക്കുഴിയ്ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ഗ്രേസ് ആന്റണിയാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ബൈജു, നിഖില വിമല്‍, മനോജ് കെ ജയൻ എന്നിവരും ചിത്രത്തിലുണ്ട്.
സൈജു കുറുപ്പ്, അല്‍ത്താഫ് സലിം, സ്വാസിക എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. സിനിമ തിയേറ്റർ റിലീസിന് ഒരു മാസം ശേഷം ഒടിടിയിലെത്തുകയാണ്.ട്വെല്‍ത്ത് മാൻ, കൂമൻ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ.ആർ.കൃഷ്ണകുമാറാണ് തിരക്കഥാകൃത്ത്.
ബേസില്‍ ജോസഫ് നായകനായ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘നുണക്കുഴി.’ ഓഗസ്റ്റ് 15ന് തിയേറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. കോമഡി ഫാമിലി എന്റർടെയ്നറായി ഒരുക്കിയ ചിത്രം റിലീസായി ഒരു മാസത്തിനുള്ളില്‍ ഒടിടിയില്‍ എത്തുകയാണ്.വിക്രം മെഹ്‌റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവരാണ് സിനിമ നിർമിച്ചത്. ആശിർവാദിന്റെ ബാനറിലാണ് നുണക്കുഴി വിതരണത്തിന് എത്തിച്ചത്.
സീ ഫൈവിലൂടെ നുണക്കുഴി ഒടിടി റിലീസിന് എത്തിയത്. സീ5 വഴിയാണ് സിനിമ സ്ട്രീം ചെയ്യുന്നത്. നുണക്കുഴി സെപ്തംബർ 13ന് സ്ട്രീമിങ് ആരംഭിക്കും. മലയാളം, തെലുങ്ക്, കന്നട ഭാഷകളില്‍ സിനിമ ആസ്വദിക്കാം.
ഈ വാരം തന്നെ മലയാളത്തിലെ മറ്റൊരു ഹിറ്റ് ഒടിടിയിലേക്ക് വരുന്നു. ആസിഫ് അലി, ബിജു മേനോൻ എന്നിവർ അഭിനയിച്ച തലവൻ റിലീസിനുണ്ട്. ഒരു ലോക്കല്‍ പോലീസ് സ്റ്റേഷനെ പശ്ചാത്തലമാക്കി ഒരുക്കിയ ക്രൈം ത്രില്ലറാണ് ചിത്രം. സെപ്തംബർ 12-ന് സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. സോണി ലിവിലൂടെയാണ് തലവൻ സ്ട്രീമിങ് നടത്തുക.