ബെംഗളൂരു: ഉന്നതവിദ്യാഭ്യാസ മേഖലയിൽ വിദേശ വിദ്യാർഥികളുടെ എണ്ണത്തിൽ കർണാടക മുന്നിൽ.ഇന്ത്യയിൽ പഠനത്തിനെത്തുന്ന വിദേശ വിദ്യാർഥികളിൽ 17 ശതമാനം പേർ കർണാടകയിലെ സ്ഥാപനങ്ങളിലാണ് ചേരുന്നതെ ന്ന് ഓൾ ഇന്ത്യ സർവേ ഓഫ് ഹയർ എജ്യുക്കേഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
2020-21 വർഷത്തിൽ 8137 പേരാണ് കർണാടകയിൽ പഠിക്കുന്നത്.നേപ്പാൾ,ബംഗ്ലദേശ്, ടാൻസാനിയ, യെമൻ സുഡാൻ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ പേർ ഉന്നത വിദ്യാഭ്യാസത്തിനായി എത്തുന്നത്. ബിടെക് കോഴ്സുകൾക്കാണ് കൂടുതൽ പേർ പഠിക്കുന്നത്.
ഹൈഡ്രജന്‍ ട്രെയിനുകള്‍ ഈ വര്‍ഷം ട്രാക്കിലിറങ്ങും: റെയില്‍വേ മന്ത്രി
ഡല്‍ഹി: രാജ്യത്ത് ഹൈഡ്രജന്‍ ട്രെയിനുകള്‍ ഈ വര്‍ഷം തന്നെ ഓടുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കല്‍ക – ഷിംല പാതയിലാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ആദ്യം ഓടുകയെന്ന് മന്ത്രി പറഞ്ഞു.ഈ വര്‍ഷം ഡിസംബറിലാണ് ഹൈഡ്രജന്‍ ട്രെയിനുകള്‍ ട്രാക്കിലിറങ്ങുക. ഇന്ത്യയില്‍ തന്നെ രൂപകല്‍പ്പന ചെയ്ത് സമ്ബൂര്‍ണമായി ഇന്ത്യയില്‍ നിര്‍മിച്ചതാണ് ഈ ട്രെയിനുകള്‍. കല്‍ക – ഷിംല പാതയില്‍ ആദ്യം ഓടുന്ന ട്രെയിന്‍ പിന്നീട് മറ്റ് പാതകളിലും ഓടിക്കുമെന്ന് മന്ത്രി പറഞ്ഞു.
ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനിന്‍റെ സാങ്കേതികവിദ്യ ശൈശവാവസ്ഥയിലാണ്. ചുരുക്കം ചില രാജ്യങ്ങള്‍ പരിമിതമായി മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. ഹരിത സംരംഭങ്ങളിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് ഇന്ത്യയുടെ ഹൈഡ്രജന്‍ ട്രെയിന്‍. ഹൈഡ്രജനില്‍ പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ വന്ദേ മെട്രോ എന്നാണ് അറിയപ്പെടുക.ഡാര്‍ജിലിംഗ് ഹിമാലയന്‍ റെയില്‍വേ, നീലഗിരി മൗണ്ടന്‍ റെയില്‍വേ, കല്‍ക – ഷിംല റയില്‍വേ, മാതേരന്‍ ഹില്‍ റെയില്‍വേ, കാന്‍ഗ്ര വാലി, ബില്‍മോറ വഘായ്, മാര്‍വാര്‍-ദേവ്ഗഢ് മദ്രിയ എന്നിവയുള്‍പ്പെടെ ചരിത്രപ്രധാനമായ നാരോ ഗേജ് റൂട്ടുകളിലാണ് ആദ്യം ഓടുക.
യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കുക എന്നതാണ് ലക്ഷ്യം.ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ ഹൈഡ്രജനും ഓക്സിജനും പരിവര്‍ത്തനം ചെയ്ത് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അത് ട്രെയിനിന്റെ മോട്ടോറുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ ഊര്‍ജം നല്‍കും. ഹൈഡ്രജന്‍ ട്രെയിനുകള്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, നൈട്രജന്‍ ഓക്സൈഡുകള്‍ പോലുള്ളവ പുറന്തള്ളി പരിസ്ഥിതിയെ മലിനീകരിക്കുന്നില്ല. പരമ്ബരാഗത ഡീസല്‍ ട്രെയിനുകളേക്കാള്‍ പരിസ്ഥിതി സൗഹാര്‍ദപരമാണ്.
കാറ്റ്, സൗരോര്‍ജ്ജം പോലുള്ള പുനരുപയോഗ ഊര്‍ജ സ്രോതസ്സുകള്‍ ഉപയോഗിച്ച് ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു നേട്ടം.ഉത്പാദിപ്പിക്കാന്‍ കഴിയും എന്നതാണ് മറ്റൊരു നേട്ടം.അതേസമയം ഹൈഡ്രജന്‍ ട്രെയിനുകളുടെ നിര്‍മാണ ചെലവാണ് ഒരു തടസ്സം. ഹൈഡ്രജന്‍ എഞ്ചിന്റെ പ്രവര്‍ത്തനച്ചെലവ് ഡീസല്‍ എഞ്ചിനേക്കാള്‍ 27 ശതമാനം കൂടുതലായിരിക്കും. ഈ സാങ്കേതികവിദ്യ വ്യാപകമായി സ്വീകരിക്കുന്നതിന് മുമ്ബ് സുരക്ഷാ പ്രശ്നങ്ങളെ കുറിച്ചും പഠിക്കേണ്ടതുണ്ട്.