Home Featured ബംഗളൂരു:17ന് വിദ്യാഭ്യാസ ബന്ദ് ആഹ്വാനവുമായി എന്‍.എസ്.യു.ഐ

ബംഗളൂരു:17ന് വിദ്യാഭ്യാസ ബന്ദ് ആഹ്വാനവുമായി എന്‍.എസ്.യു.ഐ

ബംഗളൂരു: ഡിസംബര്‍ 17ന് കര്‍ണാടകയില്‍ വിദ്യാഭ്യാസ ബന്ദ് ആചരിക്കാന്‍ എന്‍.എസ്.യു.ഐ ആഹ്വാനം ചെയ്തു. പരീക്ഷഫലം യഥാസമയം പ്രസിദ്ധീകരിക്കുക, സ്കോളര്‍ഷിപ് വിതരണം ചെയ്യുക, സര്‍ക്കാര്‍ കോളജുകളിലെ ഫീസ് കുറക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് വിദ്യാഭ്യാസ ബന്ദ് ആചരിക്കുന്നതെന്ന് എന്‍.എസ്.യു.ഐ കര്‍ണാടക പ്രസിഡന്റ് കീര്‍ത്തി ഗണേശ് പറഞ്ഞു.

സഹപാഠി എറിഞ്ഞ ഷോട്ട്പുട്ട് തലയിൽ വീണ് വിദ്യാർഥി ഗുരുതരാവസ്ഥയിൽ

സ്കൂളിൽ കായികമേള ഒരുക്കത്തിനിടെ സഹപാഠി എറിഞ്ഞ ഷോട്ട് പുട്ട് തലയിൽ പതിച്ച് വിദ്യാർഥിക്ക് ഗുരുതര പരിക്ക്. മാഹി പള്ളൂർ കസ്തൂർബാ ഗാന്ധി ഹൈസ്കൂളിലാണ് സംഭവം.ഇതേ വിദ്യാലയത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി വെസ്റ്റ് പള്ളൂർ തയ്യുള്ളപറമ്പത്ത് സൂര്യോദയത്തിലെ കനകരാജിന്റെ മകൻ സൂര്യകിരണിനാണ് തലക്ക് സാരമായി പരിക്കേറ്റത്.

ഷോട്ട്പുട്ട് മത്സരത്തിൽ പങ്കെടുപ്പിക്കാനുള്ള വിദ്യാർഥികളുടെ കഴിവ് പരിശോധിച്ച് തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ശേഷം ഒരു വിദ്യാർഥി എറിഞ്ഞ ഷോട്ട്പുട്ട് അബദ്ധത്തിൽ സൂര്യകിരണിന്റെ തലയിൽ വീഴുകയായിരുന്നു. നാല് കിലോ ഭാരമുള്ളതാണിത്.തലക്ക് സാരമായി പരിക്കേറ്റ കുട്ടിയെ തലശ്ശേരി സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.     

You may also like

error: Content is protected !!
Join Our WhatsApp Group