യു.പി.ഐ ഇടപാടുകളില്‍ വൻ മാറ്റം വരുത്താനൊരുങ്ങി നാഷണല്‍ പേയ്മെന്റ് കോർപറേഷൻസ് ഓഫ് ഇന്ത്യ(എൻ.പി.സി.ഐ).നിലവിലുള്ള പിൻ നമ്ബറുകളും ഒ .ടി.പിയും ഒഴിവാക്കും. ഓരോ തവണയും പണമിടപാട് നടത്തുമ്ബോള്‍ പിൻ നമ്ബർ നല്‍കുന്ന രീതി മാറ്റി പകരം മറ്റൊരു സംവിധാനം കൊണ്ടുവരും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിർദേശ പ്രകാരമാണ് എൻ.സി.പി.ഐയുടെ പുതിയ നീക്കം. പിൻ നമ്ബറോ പാസ്‍വേഡോ അല്ലാതെ ബയോമെട്രിക് സങ്കേതങ്ങള്‍ ഉപയോഗിക്കാൻ കഴിയുമോ എന്ന് പരിശോധിക്കാനായിരുന്നു റിസർവ് ബാങ്കിന്റെ നിർദേശം. ഇതുസംബന്ധിച്ച ചർച്ചകള്‍ നടന്നു വരികയാണ്.നിലവില്‍ ഓരോ തവണയും പണമിടപാട് നടത്താൻ നാലോ അല്ലെങ്കില്‍ ആറോ അക്കങ്ങള്‍ ഉള്ള പിൻ നല്‍കണം.
ഈ സംവിധാനത്തിനു പകരം ആൻഡ്രോയിഡ്, ഐ.ഒ.എസ് ഉപകരണങ്ങളിലെ ബയോമെട്രിക് സാധ്യതകള്‍ പരീക്ഷിക്കാനാണ് ശ്രമം. വിരലടയാളം പരിശോധിച്ചോ ഫെയ്സ് ഐഡി പോലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തിയോ പിൻ നല്‍കുന്നതിനു സാധിക്കുമോയെന്നാണ് പരിശോധിക്കുന്നത്. ആദ്യഘട്ടത്തില്‍ പിൻ സംവിധാനവും ബയോമെട്രിക് രീതിയും ഒരുമിച്ച് നിലവിലുണ്ടായിരിക്കുകയും പിന്നീട് ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള രീതി തിരഞ്ഞെടുക്കാൻ കഴിയുന്ന തരത്തിലുള്ളതുമായിരിക്കും പുതിയ സംവിധാനം. യു.പി.ഐ ഇടപാടുകളില്‍ സുരക്ഷ ഉറപ്പുവരുത്തുകയാണ് റിസർവ് ബാങ്കിന്റെയും എൻ.സി.പി.ഐയുടെയും ലക്ഷ്യം.
തിരുവനന്തപുരത്തെ രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇനി പുതിയ പേരുകള്‍, പേരുമാറ്റത്തിന് അംഗീകാരം
തിരുവനന്തപുരം: തിരുവനന്തപുരത്തെ രണ്ട് റെയില്‍വേ സ്‌റ്റേഷനുകള്‍ക്ക് ഇനി പുതിയ പേരുകള്‍. കൊച്ചുവേളി റെയില്‍വേ സ്‌റ്റേഷന്‍ ഇനി മുതല്‍ തിരുവനന്തപുരം നോര്‍ത്ത് എന്നും നേമം തിരുവനന്തപുരം സൗത്ത് എന്നും അറിയപ്പെടും.രണ്ട് സ്‌റ്റേഷനുകളുടെയും പേരു മാറ്റണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. പേരു മാറ്റം അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചു. ഇതോടെ, ഈ രണ്ട് സ്‌റ്റേഷനുകളെയും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷന്റെ സാറ്റലൈറ്റ് ടെര്‍മിനലുകളാക്കാനുള്ള നടപടികള്‍ സജീവമാകും.
സംസ്ഥാനത്തെ റെയില്‍വേ കാര്യങ്ങളുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാന്‍ ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിക്കും റെയില്‍വേ ഉന്നതര്‍ക്കും കത്തെഴുതിയിരുന്നു.തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഷനില്‍നിന്ന് ഒമ്ബത് കിലോമീറ്റര്‍ വീതം അകലെയാണ് നേമം, കൊച്ചുവേളി സ്‌റ്റേഷനുകള്‍. സെന്‍ട്രലില്‍നിന്ന് യാത്ര ആരംഭിക്കുന്ന ട്രെയിനുകളുടെ എണ്ണം വർധിച്ച സാഹചര്യത്തില്‍ 15ഓളം ട്രെയിനുകള്‍ നിലവില്‍ കൊച്ചുവേളിയില്‍നിന്നാണ് സര്‍വിസ് തുടങ്ങുന്നത്. ദിവസം ഏഴായിരത്തോളം യാത്രക്കാര്‍ ഈ സ്‌റ്റേഷനെ ആശ്രയിക്കുന്നു എന്നാണ് കണക്ക്.
കൊച്ചുവേളിയില്‍നിന്ന് സര്‍വിസ് നടത്തുന്നതില്‍ ഭൂരിപക്ഷവും ദീര്‍ഘദൂര ട്രെയിനുകളാണ്. എന്നാല്‍, കൊച്ചുവേളി എന്ന പേര് കേരളത്തിനു പുറത്തുള്ളവര്‍ക്ക് ഒട്ടും പരിചിതമല്ല. അതിനാല്‍ തിരുവനന്തപുരം സെന്‍ട്രലിലേക്ക് റിസര്‍വേഷന്‍ ലഭിക്കാത്തവര്‍ യാത്ര വേണ്ടെന്നുവെക്കുന്ന സാഹചര്യമായിരുന്നു.