Home Featured പാൻമസാലയിൽ കുങ്കുമപൊടിയെന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവർക്ക് നോട്ടീസ്

പാൻമസാലയിൽ കുങ്കുമപൊടിയെന്ന തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം; ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവർക്ക് നോട്ടീസ്

പാൻ മസാലയുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്നാരോപിച്ച് ഷാരൂഖ് ഖാൻ ഉളപ്പടെയുള്ള ബോളിവുഡ് നടന്മാർക്ക് നോട്ടീസ്. ജയ്പൂരിലെ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് ഷാരൂഖ് ഖാൻ, അജയ് ദേവ്ഗൺ, ടൈഗർ ഷ്രോഫ് എന്നിവരെ ചോദ്യം ചെയ്യാൻ വൈകിപ്പിച്ചത്. പാൻമസാലയിൽ കുങ്കുമപൊടിയുണ്ടെന്ന അവകാശവാദത്തിനെതിരെ ജയ്പൂർ സ്വദേശി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി.

വിമൽ പാൻ മസാല നിർമ്മിക്കുന്ന ജെബി ഇൻഡസ്ട്രീസ് ചെയർമാൻ വിമൽ കുമാർ അഗർവാളിനും സമാനമായ നോട്ടീസ് ലഭിച്ചിട്ടുണ്ട്. മാർച്ച് 19 ന് രാവിലെ 10 മണിക്ക് ഹാജരാകാനാണ് എല്ലാ കക്ഷികളോടും ആവശ്യപ്പെട്ടിട്ടുള്ളത്. നോട്ടീസ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ എല്ലാ അഭിനേതാക്കളും പാൻ മസാല നിർമ്മാണ കമ്പനിയും മറുപടി നൽകണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു. എന്നാൽ ഇതുവരെ ആരും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

കിലോക്ക് 4 ലക്ഷം രൂപ വിലയുള്ള കുങ്കുമപ്പൊടി 5 രൂപയുടെ പാൻമസാലയിൽ ഉൾപ്പെടുത്താനാകില്ലെന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. പരസ്യം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കുങ്കുമപ്പൂവ് ഉണ്ടെന്ന പരസ്യം ആളുകളെ സ്വാധീനിക്കുന്നുവെന്നും, എന്നാൽ പാൻ മസാല ഉപയോഗിക്കുന്നത് കാൻസർ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്ങ്ങൾക്ക് കാരണമാകുമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group